---
title: "കടുവകളുടെ എണ്ണം എടുക്കാൻ പോയ മൂന്ന് ഉദ്യോ​ഗസ്ഥരെ കാണാനില്ല, അന്വേഷണം ആരംഭിച്ച് ആർആർടി"
english_title: "Tiger count, three officials missing, RRT starts investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328919/tiger-count-three-officials-missing-rrt-starts-investigation"
published_at: "2025-12-02T08:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692e51b03686f_tiger.jpg"
keywords: []
---

# കടുവകളുടെ എണ്ണം എടുക്കാൻ പോയ മൂന്ന് ഉദ്യോ​ഗസ്ഥരെ കാണാനില്ല, അന്വേഷണം ആരംഭിച്ച് ആർആർടി

> **Lead Summary:** **തിരുവനന്തപുരം: **കടുവ സെൻസസ് എടുക്കാൻ പോയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല. ഫോറസ്റ്റർ വിനീത, ബി എഫ് ഒ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്.

## Article Content

**തിരുവനന്തപുരം: **കടുവ സെൻസസ് എടുക്കാൻ പോയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല. ഫോറസ്റ്റർ വിനീത, ബി എഫ് ഒ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്.

ഇന്നലെ രാവിലെ ഉൾവനത്തിലേക്ക് പോയ മൂവരും ഇതുവരെ തിരിച്ചുവന്നിട്ടില്ല.ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് ഇവർ എണ്ണമെടുക്കാൻ പോയത്. ആർ ആർ ടി സംഘം തിരച്ചിൽ തുടങ്ങി.

കേരള - തമിഴ്നാട് അതിർത്തി മേഖല കൂടിയാണ് ബോണക്കാട്. അഗസ്ത്യാർമലയും ഇവിടെയാണ്. ഡിഎഫ്ഓ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് എത്തും.

കാണാതായവർക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. അതേസമയം, ഉദ്യോ​ഗസ്ഥർ കാണാതായെന്ന് പറയാറായിട്ടില്ലെന്നും ഇവരുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടു എന്നേയുള്ളുവെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328919/tiger-count-three-officials-missing-rrt-starts-investigation)