---
title: "കറിവേപ്പില നിസാരക്കാരൻ അല്ല! ഇനി നിമിഷ നേരം കൊണ്ട് കറിവേപ്പില അച്ചാർ  ഉണ്ടാക്കി നോക്കിയാലോ"
english_title: "Curry Leaf Pickle, Easy and Tasty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328899/curry-leaf-pickle-easy-and-tasty-NEW"
published_at: "2025-12-01T21:46:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692dd10a4d9f5_PICKLE.jpg"
keywords: []
---

# കറിവേപ്പില നിസാരക്കാരൻ അല്ല! ഇനി നിമിഷ നേരം കൊണ്ട് കറിവേപ്പില അച്ചാർ  ഉണ്ടാക്കി നോക്കിയാലോ

> **Lead Summary:** മലയാളികൾ എന്നും അച്ചാറിയിൽ പരീക്ഷണം നടത്തുന്നവരാണ്. അച്ചാർ എന്ന കേട്ടാൽ തന്നെ വായിൽ കപ്പലോടും. മാങ്ങാ അച്ചാർ , നാരങ്ങ അച്ചാർ ,മീൻ അച്ചാർ, ഇഞ്ചി അച്ചാർ അങ്ങനെ നീളുന്നു അച്ചാറുകളുടെ നീര.ഇനി ഒരു കറിവേപ്പില കൊണ്ട് അച്ചാർ തയാറാക്കി നോക്കിയാലോ

## Article Content

മലയാളികൾ എന്നും അച്ചാറിയിൽ പരീക്ഷണം നടത്തുന്നവരാണ്. അച്ചാർ എന്ന കേട്ടാൽ തന്നെ വായിൽ കപ്പലോടും. മാങ്ങാ അച്ചാർ , നാരങ്ങ അച്ചാർ ,മീൻ അച്ചാർ, ഇഞ്ചി അച്ചാർ അങ്ങനെ നീളുന്നു അച്ചാറുകളുടെ നീര.ഇനി ഒരു കറിവേപ്പില കൊണ്ട് അച്ചാർ തയാറാക്കി നോക്കിയാലോ

ചേരുവകൾ

കറിവേപ്പില

വാളൻപുളി

എള്ളെണ്ണ

ഉലുവ

ജീരകം

വെളുത്തുള്ളി

ഉപ്പ്

ഇഞ്ചി

കായപ്പൊടി

വിനിഗെർ

തയാറാകുന്ന വിധം

കഴുകി വൃത്തിയാക്കിയ കറിവേപ്പിലയാണ് അച്ചാറുണ്ടാക്കാനുള്ള പ്രധാന ചേരുവ. തിളച്ച വെള്ളം ഒരു പാത്രത്തിലായി എടുത്ത ശേഷം അതിൽ വാളൻപുളിയോടൊപ്പം കറിവേപ്പിലയിട്ട് കുതിർത്ത വെക്കുക . നന്നായി ചൂടായ പാനിൽ ആവശ്യത്തിന് എള്ളെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഇതിലേക്ക് ഉലുവയും ജീരകവും ചേർത്ത് നന്നായി മൂപ്പിക്കുക.

ഇതിലേക്ക് വെളുത്തുള്ളി ചേർത്ത് വഴറ്റിയെടുക്കുക ശേഷം കറിവേപ്പില ഇട്ടുകൊടുക്കാം. നന്നായി ഇളക്കി മാറ്റിവയ്ക്കുക. ചൂട് മാറി നന്നായി തണുണത്തിന് ശേഷം ഇതൊരു മിക്‌സിയിലാക്കി പുളിവെള്ളവും ഉപ്പും ചേർത്ത് അടിച്ചെടുക്കണം.

പാനിലേക്ക് എള്ളെണ്ണ ചേർത്ത് ചൂടാക്കാം. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും കായപ്പൊടിയും ചേർക്കാം. പകമായതിനു ശേഷം അച്ചാറിയിൽ അൽപ്പം വിനാഗിരി ചേർത്ത് എടുക്കാം.അച്ചാറിന്റെ പുതിയ രുചിക്കൂട്ട് ഇനി തീൻമേശയിൽ വിളമ്പാം

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328899/curry-leaf-pickle-easy-and-tasty-NEW)