---
title: "കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ ലോറി ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികൻ ര​ക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Vehicle accident on Kozhikode-Palakkad National Highway, biker barely escapes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328887/vehicle-accident-on-kozhikode-palakkad-national-highway-biker-barely-escapes"
published_at: "2025-12-01T20:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692daa524a7aa_accident.jpg"
keywords: []
---

# കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ ലോറി ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികൻ ര​ക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** **പാലക്കാട്: **പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് ആശുപത്രിപ്പടിയിൽ ലോറി ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികൻ ര​ക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസി‌ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

## Article Content

**പാലക്കാട്: **പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് ആശുപത്രിപ്പടിയിൽ ലോറി ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികൻ ര​ക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസി‌ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

മണ്ണാർക്കാട് കോടതിപ്പടി എന്ന് പറയുന്ന പ്രധാന ജം​ഗ്ഷനിലാണ് അപക‌ടമുണ്ടായിരിക്കുന്നത്. ടോറസ് ലോറി ബൈക്ക് യാത്രക്കാരനെ ഇടിക്കുന്നതും ബൈക്ക് യാത്രികൻ തൊട്ടടുത്ത് കൂടി പോകുകയായിരുന്ന കെഎസ്‍ആർടിസി ബസിന് സമീപത്തേക്ക് തെറിച്ചുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം.

ആളുകളെ കയറ്റാനും ഇറക്കാനും വേണ്ടി സ്റ്റോപ്പിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കെഎസ്‍ആർടിസി ബസ്. ബസ് പതിയെ നീങ്ങിത്തുടങ്ങുമ്പോഴാണ് ബൈക്ക് യാത്രികൻ സമീപത്തേക്ക് തെറിച്ചു വീഴുന്നത്.

എന്നാൽ ബൈക്ക് വീഴുന്ന ശബ്ദം കേട്ട ഉ‌ടൻ തന്നെ കെഎസ്ആർടിസി ഡ്രൈവർ ബസ് നിർത്തിയതിനെ തുടർന്ന് വൻ അപകടം ഒഴിവായി. തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. ടോറസ് ലോറിയും പെട്ടെന്ന് തന്നെ നിർത്തി. ബൈക്ക് യാത്രക്കാരന് നിസാര പരിക്കുകകൾ മാത്രമാണുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328887/vehicle-accident-on-kozhikode-palakkad-national-highway-biker-barely-escapes)