---
title: "എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതി അന്തരിച്ചു"
english_title: "writer and teacher b saraswathi passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328843/writer-and-teacher-b-saraswathi-passes-away"
published_at: "2025-12-01T15:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d679fee13b_1.jpg"
keywords: []
---

# എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതി അന്തരിച്ചു

> **Lead Summary:** **കോട്ടയം: **എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതി അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം. കിടങ്ങൂർ എൻ.എസ്.എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ചു.

## Article Content

**കോട്ടയം: **എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതി അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം. കിടങ്ങൂർ എൻ.എസ്.എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ചു.

പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ്. ഭർത്താവ് പരേതനായ എം.ഇ നാരായണക്കുറുപ്പ് (റിട്ട. ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത്, കേരളസർക്കാർ).

മക്കൾ: പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ വേണു, എൻ. രാമചന്ദ്രൻ ഐപിഎസ് (മുൻ എസ്.പി. കോട്ടയം). മരുമക്കൾ: ബീന പോൾ, അപർണ രാമചന്ദ്രൻ. സംസ്കാരം ഡിസംബർ രണ്ടിന് ഏറ്റുമാനൂരിലെ വസതിയിൽ ഉച്ചക്ക് രണ്ടുമണിക്ക്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328843/writer-and-teacher-b-saraswathi-passes-away)