---
title: "' ഇരക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ന്യായീകരിക്കാൻ സാധിക്കില്ല' -  ചാണ്ടി ഉമ്മൻ"
english_title: "ChandyOommen responds to cyber attacks against victims"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328808/chandyoommen-responds-to-cyber-attacks-against-victims"
published_at: "2025-12-01T13:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d4effb8e0b_chandy.jpg"
keywords: []
---

# ' ഇരക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ന്യായീകരിക്കാൻ സാധിക്കില്ല' -  ചാണ്ടി ഉമ്മൻ

> **Lead Summary:** **ഇടുക്കി: ** ഇരക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. അങ്ങനെ സൈബർ ആക്രമണം നടത്തുന്നവരിൽ കോൺഗ്രസുകാർ ഇല്ല.

## Article Content

**ഇടുക്കി: ** ഇരക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. അങ്ങനെ സൈബർ ആക്രമണം നടത്തുന്നവരിൽ കോൺഗ്രസുകാർ ഇല്ല.

ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കിൽ അവർ കോൺഗ്രസുകാരല്ല. സന്ദീപ് വാര്യർക്കെ‌തിരായ കേസ് അദ്ദേഹം നേരിടുമെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. യുവതിയുടെ ആരോപണം വന്നപ്പോൾ തന്നെ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

യുഡിഎഫിന് വേണ്ടിയോ കോൺഗ്രസിന് വേണ്ടിയോ രാഹുൽ പ്രചരണ രംഗത്ത് എത്തിയതായി അറിവില്ല. പുതുപ്പള്ളിയിൽ തൻ്റെ അറിവിൽ രാഹുൽ കോൺഗ്രസ് പ്രചരണത്തിന് എത്തിയതായി അറിയില്ല.

പാലക്കാട് പ്രചാരണത്തിന് രാഹുൽ എത്തിയതിനെക്കുറിച്ച് വിശദീകരിക്കേണ്ടത് പ്രാദേശിക നേതൃത്വമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതിനിടെ, പീഡനക്കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് ഒളിപ്പിച്ചിരിക്കുന്നു എന്ന ആരോപണം ബാലിശമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു.

ഒളിപ്പിച്ചു വച്ച സ്ഥലം സിപിഎമ്മിന് അറിയില്ലെങ്കിൽ കൂടെ പോകാൻ താനും തയ്യാറാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ, പാർട്ടിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ സണ്ണി ജോസഫ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328808/chandyoommen-responds-to-cyber-attacks-against-victims)