---
title: " സ്വർണം വാങ്ങാൻ പ്ലാനുണ്ടോ...? ഇന്നത്തെ പവന്റെ വില അറിയാം "
english_title: "Gold price in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328754/gold-price-in-kerala"
published_at: "2025-12-01T10:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d208c2bc49_gold.jpg"
keywords: []
---

#  സ്വർണം വാങ്ങാൻ പ്ലാനുണ്ടോ...? ഇന്നത്തെ പവന്റെ വില അറിയാം 

> **Lead Summary:** **** സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവിലയിൽ വർധന രേഖപ്പെടുത്തുകയാണ്. ഒരു ഗ്രാം സ്വർണത്തിന് 60 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.

## Article Content

**** സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവിലയിൽ വർധന രേഖപ്പെടുത്തുകയാണ്. ഒരു ഗ്രാം സ്വർണത്തിന് 60 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.

11,960 രൂപയായാണ് ഗ്രാമിന്റെ വില വർധിച്ചത്. പവന്റെ വിലയിൽ 480 രൂപയുടെ വർധനയുണ്ടായി. 95,680 രൂപയായാണ് പവന്റെ വില ഉയർന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 9,835 രൂപയായി. 50 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 14 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 35 രൂപ ഉയർന്ന് 7,660 രൂപയായി.

അടുത്തയാഴ്ച നടക്കുന്ന യോഗത്തിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കാൻ 87 ശതമാനം സാധ്യതയുണ്ടെന്നാണ് പ്രവചനങ്ങൾ.

ആഗോള രാഷ്ട്രീയ സംഘർഷങ്ങളും യു.എസ് താരിഫും കേന്ദ്രബാങ്കു​ളുടെ വാങ്ങലും റീടെയിൽ ഡിമാൻഡ് ഉയർന്നതും മൂലം ഈ വർഷം വൻ വിലവർധനവാണ് സ്വർണത്തിന് ഉണ്ടായത്. സകല റെക്കോഡുകളും സ്വർണം ഭേദിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328754/gold-price-in-kerala)