---
title: "'സ്ത്രീത്വത്തെ അപമാനിച്ചു എന്നത് വ്യാജ പരാതി, കോടതിയിൽ കാര്യങ്ങൾ വ്യക്തമാക്കും' - പ്രതികരണവുമായി ഭാര്യ ദീപ രാഹുൽ ഈശ്വർ"
english_title: "RahulEaswar arrested, wife DeepaRahulEaswar reacts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328721/rahuleaswar-arrested-wife-deeparahuleaswar-reacts"
published_at: "2025-11-30T22:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c7bc0ed11a_deepa.jpg"
keywords: []
---

# 'സ്ത്രീത്വത്തെ അപമാനിച്ചു എന്നത് വ്യാജ പരാതി, കോടതിയിൽ കാര്യങ്ങൾ വ്യക്തമാക്കും' - പ്രതികരണവുമായി ഭാര്യ ദീപ രാഹുൽ ഈശ്വർ

> **Lead Summary:** **തിരുവനന്തപുരം: **അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ഭാര്യ ദീപ രാഹുൽ ഈശ്വർ.

## Article Content

**തിരുവനന്തപുരം: **അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ഭാര്യ ദീപ രാഹുൽ ഈശ്വർ.

രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പുതിയ ഒരു വകുപ്പ് കൂടി ചുമത്തിയെന്നും ദീപ രാഹുൽ ഈശ്വർ പറഞ്ഞു. മറ്റൊരു സാമൂഹ്യ മാധ്യമ പോസ്റ്റിനെ ഉദ്ധരിച്ച് പറഞ്ഞതിനാണ് പുതിയ വകുപ്പ് ചുമത്തിയത്. കോടതിയിൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും ദീപ മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്ത്രീത്വത്തെ അപമാനിച്ചു എന്നത് വ്യാജ പരാതിയാണ്. എഐ ദൃശ്യങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. രാഹുലിനെ കണ്ടിരുന്നു. ഇന്ന് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കേണ്ടെന്ന് ഞങ്ങളാണ് ആവശ്യപ്പെട്ടത്. നാളെ രാവിലെ 11മണിക്ക് കോടതിയിൽ ഹാജരാക്കുമെന്നും ദീപ പറഞ്ഞു.

അതിനിടെ, പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുക്കുന്ന വീഡിയോ രാഹുൽ ഈശ്വർ പുറത്തുവിട്ടു. ഫേസ്ബുക്കിലാണ് രാഹുൽ വീഡിയോ പങ്കുവെച്ചത്. ഇന്ന് വൈകുന്നേരമാണ് രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328721/rahuleaswar-arrested-wife-deeparahuleaswar-reacts)