---
title: "സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വൻ  കവർച്ച  സ്വർണവും പണവും വെള്ളി പ്രതിമകളും   നഷ്ടപ്പെട്ടു"
english_title: "Gold, money, and silver statues were lost."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328706/gold-money-and-silver-statues-were-lost-new"
published_at: "2025-11-30T20:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c629f1f36e_theif.jpg"
keywords: []
---

# സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വൻ  കവർച്ച  സ്വർണവും പണവും വെള്ളി പ്രതിമകളും   നഷ്ടപ്പെട്ടു

> **Lead Summary:** കാസർഗോഡ്:**[** കാസർഗോഡ് പരവനടുക്കം തലക്കളായി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വൻ കവർച്ച. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത് .55000 രൂപ വിലമതിക്കുന്ന രണ്ട് ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മുദ്രവള 10 വെള്ളി മുദ്രവളകൾ, വെള്ളി നാഗ പ്രതിമ എന്നിവയാണ് നഷ്ടപ്പെട്ടത് .ക്ഷേത്രത്തിന്റെ മുൻ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ്അകത്തു കടന്നത്.

## Article Content

കാസർഗോഡ്:**[** കാസർഗോഡ് പരവനടുക്കം തലക്കളായി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വൻ കവർച്ച. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത് .55000 രൂപ വിലമതിക്കുന്ന രണ്ട് ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മുദ്രവള 10 വെള്ളി മുദ്രവളകൾ, വെള്ളി നാഗ പ്രതിമ എന്നിവയാണ് നഷ്ടപ്പെട്ടത് .ക്ഷേത്രത്തിന്റെ മുൻ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ്അകത്തു കടന്നത്.

കൂടാതെ ക്ഷേത്രത്തിൻ്റെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയും ഭണ്ഡാരത്തിലെ പണവുമടക്കം 45000 രൂപയും കവർന്നു. വിഗ്രഹം കവരാനുള്ള ശ്രമം നടന്നില്ലെന്ന് പൊലീസിൻ്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. പണം മാത്രമായിരുന്നു മോഷ്ടാവിൻ്റെ ലക്ഷ്യമെന്നും കവർച്ചയ്ക്ക് പിന്നിൽ ഒരാൾ മാത്രമാണുള്ളതെന്നും പൊലീസ് സംശയം രേഖപ്പെടുത്തി.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധനയിൽ അറിയിച്ചു ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മേൽപ്പറമ്പ് പൊലീസ് കേസെടുത്തു അന്വേഷണ ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328706/gold-money-and-silver-statues-were-lost-new)