---
title: " വടകര എസ്ഐ ആയിരിക്കുമ്പോൾ സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര്‍ദ്ദിച്ച കേസ്: ഡിവൈഎസ്പിക്ക്  സസ്പെൻഷൻ"
english_title: "Complainant beaten up at station, DySP suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328704/complainant-beaten-up-at-station-dysp-suspended-NEW"
published_at: "2025-11-30T20:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c5bc6e97a0_SUSPENEDEN.jpg"
keywords: []
---

#  വടകര എസ്ഐ ആയിരിക്കുമ്പോൾ സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര്‍ദ്ദിച്ച കേസ്: ഡിവൈഎസ്പിക്ക്  സസ്പെൻഷൻ

> **Lead Summary:** ** **സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎസ്പി പി എം മനോജിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കോടതി ശിക്ഷിച്ച ഉദ്യോഗസ്ഥനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.

## Article Content

** **സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎസ്പി പി എം മനോജിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കോടതി ശിക്ഷിച്ച ഉദ്യോഗസ്ഥനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.

സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. 2011-ല്‍ പി എം മനോജ്‌ വടകര എസ്ഐ ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റേഷനിൽ എത്തിയ സിപിഐ പ്രാദേശിക നേതാവിനാണ് മർദ്ദനമേറ്റത്. ഇയാളെ മർദ്ദിക്കുകയും അന്യായമായി ലോക്കപ്പിലിടുകായും ചെയ്തു.

സംഭവത്തിൽ വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മനോജിന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. കേസ് നടക്കുന്ന കാലയളവിൽ പിഎം മനോജിന് സിഐ ആയും ഡിവൈഎസ്പി ആയും പ്രൊമോഷൻ ലഭിച്ചിരുന്നു. ശിക്ഷ ഹൈക്കോടതി റദ്ദാക്കിയെങ്കിലും ഉദ്യോഗസ്ഥൻ അധികാര ദുർവിനിയോഗവും കൃത്യവിലോപവും നടത്തിയെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328704/complainant-beaten-up-at-station-dysp-suspended-NEW)