---
title: "തെരഞ്ഞെടുപ്പിന് വേണ്ടി സൂക്ഷിച്ചതാണോ? പാലക്കാട് സ്പെഷ്യൽ ഡ്രൈവിൽ പിടിച്ചെടുത്തത് 918 ലിറ്റർ വാഷ്"
english_title: "918 liters of wash seized, Palakkad, election"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328700/918-liters-of-wash-seized-palakkad-election"
published_at: "2025-11-30T19:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c54cf32bb8_wasshh.jpg"
keywords: []
---

# തെരഞ്ഞെടുപ്പിന് വേണ്ടി സൂക്ഷിച്ചതാണോ? പാലക്കാട് സ്പെഷ്യൽ ഡ്രൈവിൽ പിടിച്ചെടുത്തത് 918 ലിറ്റർ വാഷ്

> **Lead Summary:** **പാലക്കാട്:** തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്പെഷ്യൽ ഡ്രൈവിൽ 918 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് അഗളി എക്സൈസ്.

## Article Content

**പാലക്കാട്:** തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്പെഷ്യൽ ഡ്രൈവിൽ 918 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് അഗളി എക്സൈസ്.

ചീരക്കടവ്, ആനക്കട്ടി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് 918 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. ചീരക്കടവ് രാജീവ് നഗർ കോളനിയിൽ നിന്നും ഒരു കിലോമീറ്റർ മാറിയുള്ള വനപ്രദേശത്ത് നിന്ന് 500 ലിറ്ററിന്റെ സിന്റെസ് ടാങ്കിലും 18 ലിറ്ററിന്റെ പ്ലാസ്റ്റിക് കുടത്തിലുമായി സൂക്ഷിച്ച 518 ലിറ്റർ വാഷ് കണ്ടെടുത്തു.

ഇവയ്ക്ക് പുറമെ, പാലൂർ ആനക്കട്ടി ഉന്നതിക്ക് സമീപത്തെ വനപ്രദേശത്തെ നീർച്ചാലിന് സമീപം വെച്ച് 200 ലിറ്ററിന്റെ രണ്ട് പ്ലാസ്റ്റിക് ബാരലുകളിലായി 400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

ഇങ്ങനെ 918 ലിറ്റ‍ർ വാഷ് ആൺ കണ്ടെടുത്തത്. അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ ജെ. ആർ. അജിത്തും സംഘവുമാണ് വാഷ് പിടിച്ചെടുത്തത്. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എം ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്, ലക്ഷ്മണൻ എന്നിവരും വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഷംന, അംബിക എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328700/918-liters-of-wash-seized-palakkad-election)