---
title: "തമിഴ്‌നാട്ടിലെ ശിവഗംഗയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; പതിനൊന്ന് പേർക്ക് ദാരുണാന്ത്യം , നിരവധി പേർക്ക് പരിക്ക്"
english_title: "Eleven people killed in bus collision in Sivaganga"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328698/eleven-people-killed-in-bus-collision-in-sivaganga"
published_at: "2025-11-30T19:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c4f2717a9c_accident.jpg"
keywords: []
---

# തമിഴ്‌നാട്ടിലെ ശിവഗംഗയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; പതിനൊന്ന് പേർക്ക് ദാരുണാന്ത്യം , നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **ചെന്നൈ: **തമിഴ്‌നാട്ടിലെ ശിവഗംഗയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. പതിനൊന്ന് മരണം, നിരവധിപേർക്ക് ഗുരുതര പരിക്കേറ്റു. സർക്കാർ ബസുകളാണ് കൂട്ടിയിടിച്ചത്.

## Article Content

**ചെന്നൈ: **തമിഴ്‌നാട്ടിലെ ശിവഗംഗയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. പതിനൊന്ന് മരണം, നിരവധിപേർക്ക് ഗുരുതര പരിക്കേറ്റു. സർക്കാർ ബസുകളാണ് കൂട്ടിയിടിച്ചത്.

തിരുപ്പത്തൂർ- കാരക്കുടി റോഡിൽ പിള്ളയാർപട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്. തിരുപ്പൂത്തൂരിൽ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയിൽ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേർക്കുനേർ ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328698/eleven-people-killed-in-bus-collision-in-sivaganga)