---
title: "'ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ പ്രവർത്തകരാണ്, മൈക്ക് കെട്ടിവെച്ചവർ സംസാരിച്ചു'; പ്രതികരിച്ച് സന്ദീപ് വാര്യർ"
english_title: "Victim's identity revealed, complaint filed against Rahul Mangkootatil, Sandeep Warrier"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328697/victims-identity-revealed-complaint-filed-against-rahul-mangkootatil-sandeep-warrier-new"
published_at: "2025-11-30T19:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c4e9e34849_sandeep.jpg"
keywords: []
---

# 'ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ പ്രവർത്തകരാണ്, മൈക്ക് കെട്ടിവെച്ചവർ സംസാരിച്ചു'; പ്രതികരിച്ച് സന്ദീപ് വാര്യർ

> **Lead Summary:** **പാലക്കാട് : **ഇരയുടെ ഐഡന്റിറ്റി മനപൂർവ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ പ്രതികരിച്ച് സന്ദീപ് വാര്യർ. ഇരയുടെ ഐഡന്റിറ്റി മനപൂർവ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ല.

## Article Content

**പാലക്കാട് : **ഇരയുടെ ഐഡന്റിറ്റി മനപൂർവ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ പ്രതികരിച്ച് സന്ദീപ് വാര്യർ. ഇരയുടെ ഐഡന്റിറ്റി മനപൂർവ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ല.

ഒരു വർഷം മുൻപ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ ഫേസ്ബുക്കിൽ അന്ന് അപ്‌ലോഡ് ചെയ്തിരുന്നു. അത് പലരും ദുരുപയോഗം ചെയ്തു. ശ്രദ്ധയിൽപ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു. മനപ്പൂർവ്വം ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും കേസിലെ നാലാം പ്രതിയായ സന്ദീപ് വാര്യർ പറഞ്ഞു.

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ പ്രവർത്തകരാണ്. മൈക്ക് കെട്ടിവെച്ചവർ സംസാരിച്ചു. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. ഈ വിഷയം മുന്നിൽ കണ്ടുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കാമെന്ന് സർക്കാർ കരുതേണ്ടെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍.ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിന്റെയും അടിസ്ഥാനത്തിലായിരുന്നു കേസ്. കേസിൽ രാഹുൽ ഈശ്വർ അഞ്ചാം പ്രതിയും രഞ്ജിത പുളിക്കൻ ഒന്നാംപ്രതിയും അഡ്വ. ദീപ ജോസഫ് രണ്ടാം പ്രതിയുമാണ്.

യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സൈബറിടങ്ങളിലൂടെയും തന്റെ യുട്യൂബ് ചാനലിലൂടെയും അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിൽ രാഹുൽ ഈശ്വർ നിരന്തരം പോസ്റ്റുകളും വിഡിയോകളും ഇട്ടിരുന്നു. പരാതിയെ തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328697/victims-identity-revealed-complaint-filed-against-rahul-mangkootatil-sandeep-warrier-new)