---
title: "രാഹുലിന്‍റെ ഫ്ളാറ്റിലെ പരിശോധന പൂർത്തിയായി; പരാതിക്കാരി എത്തിയ ദിവസത്തെ സിസിടിവി ദൃശ്യം ലഭിച്ചില്ല"
english_title: "Sexual harassment complaint, Rahul in trouble, inspection of Rahul's flat completed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328688/sexual-harassment-complaint-rahul-in-trouble-inspection-of-rahuls-flat-completed"
published_at: "2025-11-30T17:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c2d63ac9d4_rahul_copy.jpg"
keywords: []
---

# രാഹുലിന്‍റെ ഫ്ളാറ്റിലെ പരിശോധന പൂർത്തിയായി; പരാതിക്കാരി എത്തിയ ദിവസത്തെ സിസിടിവി ദൃശ്യം ലഭിച്ചില്ല

> **Lead Summary:** **പാലക്കാട്: **ലൈംഗിക പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്‌ളാറ്റിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധന പൂർത്തിയായി.

## Article Content

**പാലക്കാട്: **ലൈംഗിക പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്‌ളാറ്റിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധന പൂർത്തിയായി.

രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ കുന്നത്തൂർ മേട്ടിലുള്ള ഫ്‌ളാറ്റിലാണ് എസ്‌ഐടി സംഘം വിശദമായ പരിശോധന നടത്തിയത്. ഫ്‌ളാറ്റിൽനിന്നും ഒരുമാസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

ബാക്കി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണ സംഘം. യുവതി നൽകിയ വിവരങ്ങൾ പ്രകാരമാണ് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്.

പാലക്കാട്ടെ ഫ്‌ളാറ്റിലെത്തിച്ച് രാഹുൽ പീഡിപ്പിച്ചുവെന്ന് പരാതിക്കാരി നൽകിയ മൊഴിയിലുണ്ട്. പരാതിക്കാരിയായ യുവതി ഫ്‌ളാറ്റിലെത്തിയ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾക്കുവേണ്ടി സെക്യൂരിറ്റി റൂമിലെത്തി പൊലീസ് പരിശോധന നടത്തിയെങ്കിലും ഈ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം.

യുവതി പറയുന്ന കാലയളവിലെ ദൃശ്യങ്ങൾ ഇവിടെ ലഭ്യമല്ല. അത്രയും കാലം മുൻപത്തെ ദൃശ്യം ഡിവിആറിൽ സൂക്ഷിക്കാൻ കഴിയില്ല എന്നതിനാലാണിത്. എന്നാൽ അവ വീണ്ടെടുക്കാനുള്ള ശ്രമം തുടരാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328688/sexual-harassment-complaint-rahul-in-trouble-inspection-of-rahuls-flat-completed)