---
title: "ചെങ്കോട്ട സ്ഫോടനം: ഉത്തരാഖണ്ഡിൽ രണ്ടു പേർ അറസ്റ്റിൽ"
english_title: "Red Fort blast: Two arrested in Uttarakhand"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328669/red-fort-blast-two-arrested-in-uttarakhand"
published_at: "2025-11-30T14:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c0d5842074_blast.jpg"
keywords: []
---

# ചെങ്കോട്ട സ്ഫോടനം: ഉത്തരാഖണ്ഡിൽ രണ്ടു പേർ അറസ്റ്റിൽ

> **Lead Summary:** **ഡൽഹി : **ചെങ്കോട്ട സ്ഫോടനത്തിൽ ഉത്തരാഖണ്ഡിൽ രണ്ടു പേർ അറസ്റ്റിൽ. ഹൽദ്വാനി ജില്ലയിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ബിലാലി പള്ളിയിലെ പുരോഹിതനായ മുഹമ്മദ് ആസിഫും , ഇയാളുടെ സഹായി നാസർ കമാൽ എന്നിവരെയാണ് പിടിയിലായത്.

## Article Content

**ഡൽഹി : **ചെങ്കോട്ട സ്ഫോടനത്തിൽ ഉത്തരാഖണ്ഡിൽ രണ്ടു പേർ അറസ്റ്റിൽ. ഹൽദ്വാനി ജില്ലയിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ബിലാലി പള്ളിയിലെ പുരോഹിതനായ മുഹമ്മദ് ആസിഫും , ഇയാളുടെ സഹായി നാസർ കമാൽ എന്നിവരെയാണ് പിടിയിലായത്.

എൻഐഎ സംഘം ഇവരെ ഡൽഹിയിൽ എത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഉമർ നബിയുടെ ഫോൺകോൾ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഉമർ നബി ഫോണിൽ ഇരുവരുമായി സംസാരിച്ചതിന്റെ വിവരങ്ങൾ എൻഐഎക്ക് ലഭിച്ചിരുന്നു.

അതേസമയം അന്വേഷണം ഡൽഹിയിലെ മറ്റ് ആശുപത്രികളിലേക്കും എൻഐഎ വ്യാപിപ്പിച്ചു. ബംഗ്ലാദേശ്, യുഎഇ, ചൈന, പാകിസ്ഥാൻ എന്നിവിടങ്ങളിൽ എംബിബിഎസ് ബിരുദം നേടിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഡോക്ട്ടേഴ്സിന്റെ രേഖകൾ നൽകാൻ സുരക്ഷാ ഏജൻസികൾ ഡൽഹിയിലെ സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി ഉമറിന്റെ മൊബൈൽ ഫോൺ കണ്ടെടുത്തത് ആണ് ഇക്കാര്യത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328669/red-fort-blast-two-arrested-in-uttarakhand)