---
title: "'പാർട്ടി ഒരു സഹായവും രാഹുലിന് ചെയ്യില്ല, അതിജീവിതക്കെതിരായ സൈബർ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ല' - തിരുവഞ്ചൂർ രാധാകൃഷ്ണൻ"
english_title: "In the case against Rahul Mangkoottathil, Thiruvanchoor Radhakrishnan,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328661/in-the-case-against-rahul-mangkoottathil-thiruvanchoor-radhakrishnan"
published_at: "2025-11-30T13:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c00aac3437_thiruvanjoor.jpg"
keywords: []
---

# 'പാർട്ടി ഒരു സഹായവും രാഹുലിന് ചെയ്യില്ല, അതിജീവിതക്കെതിരായ സൈബർ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ല' - തിരുവഞ്ചൂർ രാധാകൃഷ്ണൻ

> **Lead Summary:** **തിരുവനന്തപുരം: ** രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ അതിജീവിതക്കെതിരായ സൈബർ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

## Article Content

**തിരുവനന്തപുരം: ** രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ അതിജീവിതക്കെതിരായ സൈബർ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

അതിജീവിതയെ അധിക്ഷേപിക്കുന്നവർ പാർട്ടിക്കാരല്ല. നിയമവഴിയിലോ അല്ലാതെയോ പാർട്ടി ഒരു സഹായവും രാഹുലിന് ചെയ്യില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. പാർട്ടി കൃത്യമായ നടപടി എടുത്തു. അതിജീവിതയ്ക്കെതിരെയുള്ള സൈബർ ആക്രമണം പാർട്ടി പരിശോധിക്കും. അയ്യപ്പൻ്റെ സ്വർണ്ണം കട്ട ഭൂലോക കള്ളൻമാർക്കെതിരെ നടപടി എടുക്കാത്ത പാർട്ടിയാണ് ഇപ്പോൾ വലിയ പ്രചാരണം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോൺഗ്രസ് അനുകൂല പേജുകളും, രാഹുൽ മാങ്കൂട്ടത്തിൽ അനുയായികളുമാണ് അതിജീവിതയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അധിക്ഷേപം നടത്തുന്നത്. അതിജീവിതയുടെ പരാതിയ്ക്ക് പിന്നാലെയാണ് അധിക്ഷേപം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയ്ക്കുള്ള പൊലീസ് നീക്കം.

ഒരു വർഷം മുൻപ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം പ്രചരിപ്പിച്ചാണ് സൈബർ ആക്രമണം. വിവാദങ്ങൾക്ക് മുമ്പേ പങ്കുവച്ച ചിത്രം പുതിയ സാഹചര്യത്തിൽ പിൻവലിക്കുന്നുവെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിട്ടതും വിമർശനങ്ങൾക്കിടയാക്കി. ഐഡന്റിറ്റി വെളിപ്പെടുത്താൻ മാത്രം വിവേകശൂന്യനല്ല താനെന്നാണ് സന്ദീപ് വാര്യരുടെ വിശദീകരണം. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328661/in-the-case-against-rahul-mangkoottathil-thiruvanchoor-radhakrishnan)