---
title: "കളമശ്ശേരിയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കാണാതായ സൂരജ് ലാമയുടേതെന്ന് സംശയം"
english_title: "An unidentified body was found in Kalamassery, Ernakulam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328660/an-unidentified-body-was-found-in-kalamassery-ernakulam"
published_at: "2025-11-30T13:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692bfecd9b4cb_missing.jpg"
keywords: []
---

# കളമശ്ശേരിയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കാണാതായ സൂരജ് ലാമയുടേതെന്ന് സംശയം

> **Lead Summary:** **കളമശ്ശേരി: **എറണാകുളം കളമശ്ശേരിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.എച്ച്എംടി റോഡിനടുത്തുള്ള കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**കളമശ്ശേരി: **എറണാകുളം കളമശ്ശേരിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.എച്ച്എംടി റോഡിനടുത്തുള്ള കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഓർമ നഷ്ടപ്പെട്ട അവസ്ഥയിൽ കുവൈറ്റിൽ നിന്ന്‌ കൊച്ചിയിലെത്തിയ സൂരജ് ലാമയുടേതാണ് മൃതദേഹം എന്ന് സംശയം. കുവൈത്ത് മദ്യദുരന്തത്തിലാണ് സൂരജ് ലാമക്ക് ഓർമ ശക്തി നഷ്ടപ്പെട്ടത്.

ഒക്ടോബർ ആറാം തീയതി മുതലാണ് സൂരജ് ലാമയെ കാണാതാവുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കൊൽക്കത്ത സ്വദേശിയായ സൂരജ് ലാമയെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.

എന്നാൽ ഒക്ടോബർ 10ന് ഇയാളെ കാണാതാവുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328660/an-unidentified-body-was-found-in-kalamassery-ernakulam)