---
title: "രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്; അതിജീവിതയ്ക്ക് നേരെയുണ്ടായ സൈബർ അധിക്ഷേപത്തിൽ കേസെടുക്കാൻ പൊലീസ്"
english_title: "Case against RahulMangkoottathil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328654/case-against-rahulmangkoottathil"
published_at: "2025-11-30T13:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692bf518acccb_rahul_mamkoottathil.jpg"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്; അതിജീവിതയ്ക്ക് നേരെയുണ്ടായ സൈബർ അധിക്ഷേപത്തിൽ കേസെടുക്കാൻ പൊലീസ്

> **Lead Summary:** ** ** രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിന് പിന്നാലെ, അതിജീവിതയ്ക്ക് നേരെയുണ്ടായ സൈബർ അധിക്ഷേപങ്ങളിൽ കേസെടുക്കാൻ പൊലീസ്.

## Article Content

** ** രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിന് പിന്നാലെ, അതിജീവിതയ്ക്ക് നേരെയുണ്ടായ സൈബർ അധിക്ഷേപങ്ങളിൽ കേസെടുക്കാൻ പൊലീസ്.

കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിലെ ചിത്രം ഉപയോഗിച്ചാണ് രാഹുൽ അനുകൂലികൾ ഉൾപ്പെടെ വ്യാപകമായി പ്രചരിപ്പിക്കുന്നത്. സൈബറാക്രമണം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതിപക്ഷനേതാവ് ക്ഷുഭിതനായപ്പോൾ, പാർട്ടിയ്ക്ക് പങ്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് കോൺഗ്രസ് നേതാക്കൾ.

കോൺഗ്രസ് അനുകൂല പേജുകളും, രാഹുൽ മാങ്കൂട്ടത്തിൽ അനുയായികളുമാണ് അതിജീവിതയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അധിക്ഷേപം നടത്തുന്നത്. അതിജീവിതയുടെ പരാതിയ്ക്ക് പിന്നാലെയാണ് അധിക്ഷേപം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയ്ക്കുള്ള പൊലീസ് നീക്കം.

ഒരു വർഷം മുൻപ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം പ്രചരിപ്പിച്ചാണ് സൈബർ ആക്രമണം. വിവാദങ്ങൾക്ക് മുമ്പേ പങ്കുവച്ച ചിത്രം പുതിയ സാഹചര്യത്തിൽ പിൻവലിക്കുന്നുവെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിട്ടതും വിമർശനങ്ങൾക്കിടയാക്കി.

ഐഡന്റിറ്റി വെളിപ്പെടുത്താൻ മാത്രം വിവേകശൂന്യനല്ല താനെന്നാണ് സന്ദീപ് വാര്യരുടെ വിശദീകരണം. സൈബറാക്രമണം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ കെ സി വേണുഗോപാൽ തയ്യാറായില്ല. അധിക്ഷേപങ്ങളിൽ കോൺഗ്രസിന് പങ്കില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328654/case-against-rahulmangkoottathil)