---
title: " 'ഡിവൈ.എസ്.പി. ഉമേഷിനെ സര്‍വീസില്‍ നിന്ന് നീക്കണം'; ഡിഐജിക്ക് പരാതി നല്‍കി കോഴിക്കോട് ഡിസിസി"
english_title: "CI BinuThomas' suicide, Kozhikode DCC files complaint with DIG"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328645/ci-binuthomas-suicide-kozhikode-dcc-files-complaint-with-dig"
published_at: "2025-11-30T12:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692be5cb4cf5b_umesh.jpg"
keywords: []
---

#  'ഡിവൈ.എസ്.പി. ഉമേഷിനെ സര്‍വീസില്‍ നിന്ന് നീക്കണം'; ഡിഐജിക്ക് പരാതി നല്‍കി കോഴിക്കോട് ഡിസിസി

> **Lead Summary:** **പാലക്കാട് : ** ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിഐജിക്ക് പരാതി നല്‍കി കോഴിക്കോട് ഡിസിസി. ഡിവൈ.എസ്.പി. ഉമേഷിനെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

## Article Content

**പാലക്കാട് : ** ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിഐജിക്ക് പരാതി നല്‍കി കോഴിക്കോട് ഡിസിസി. ഡിവൈ.എസ്.പി. ഉമേഷിനെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

സിഐ ബിനു തോമസിന്റെ ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയിലുണ്ട്. ഈ ഉദ്യോഗസ്ഥന്റെ ട്രാക്ക് റെക്കോര്‍ഡ് മോശമാണെന്നും സ്വഭാവ ദൂഷ്യത്തിന് പേര് കേട്ട ഉദ്യോഗസ്ഥന് എന്നും പരാതിയില്‍ പറയുന്നു. ഉമേഷ് നിലവില്‍ മെഡിക്കല്‍ അവധിയിലാണ്.

അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈ.എസ്.പി. പീഡിപ്പിച്ചെന്നാണ് ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സി ഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

ഇത് ശരിവെക്കുമെന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ് പി  അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.

2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്.

ഇത് യുവതി സമ്മതിച്ചതയാണ് വിവരം. നിലവില്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിവൈ.എസ്.പി   ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328645/ci-binuthomas-suicide-kozhikode-dcc-files-complaint-with-dig)