---
title: " കോയമ്പത്തൂരില്‍ ഒളിച്ചു കഴിയുന്നു? രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്; സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചു"
english_title: "Police to arrest RahulMangkoottathil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328639/police-to-arrest-rahulmangkoottathil"
published_at: "2025-11-30T11:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692bda6296c08_palakkd.jpg"
keywords: []
---

#  കോയമ്പത്തൂരില്‍ ഒളിച്ചു കഴിയുന്നു? രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്; സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചു

> **Lead Summary:** **പാലക്കാട് : **ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്‌തേക്കും. എ.ഡി.ജി.പി എച്ച് വെങ്കിേേടഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു.

## Article Content

**പാലക്കാട് : **ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്‌തേക്കും. എ.ഡി.ജി.പി എച്ച് വെങ്കിേേടഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ വേഗത്തില്‍ അറസ്റ്റ് ചെയ്യാനാണ് എഡിജിപിയുടെ നിര്‍ദേശം. പൊലീസ് സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചു. രാഹുലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷത്തിലാണ്.

ബന്ധുക്കളില്‍ ചിലരെ പൊലീസ് ചോദ്യം ചെയ്യും. കോയമ്പത്തൂരിലും പരിശോധന നടക്കും. രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചു കഴിയുന്നതായി സംശയമുണ്ട്. പൊലീസിന്റെ ഒരു സംഘം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നു.

കേസില്‍ പ്രത്യേക അന്വേഷണസംഘം തെളിവുശേഖരണത്തിലേക്ക് കടന്നിട്ടുണ്ട്. പുറത്തുവന്ന ശബ്ദരേഖ യുവതിയുടേതാണോ എന്നുറപ്പിക്കാന്‍ ശാസ്ത്രീയ ശബ്ദപരിശോധനയും നടത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328639/police-to-arrest-rahulmangkoottathil)