---
title: "ആത്മീയതയുടെ മറവില്‍ തളീക്കര സ്വദേശിയുടെ കോടികൾ തട്ടി; നാദാപുരം വളയം സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ "
english_title: "Spirituality, fraud worth crores, three people including a native of Nadapuram arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328635/spirituality-fraud-worth-crores-three-people-including-a-native-of-nadapuram-arrested-new"
published_at: "2025-11-30T10:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692bd41daf6ee_arrest.jpg"
keywords: []
---

# ആത്മീയതയുടെ മറവില്‍ തളീക്കര സ്വദേശിയുടെ കോടികൾ തട്ടി; നാദാപുരം വളയം സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ 

> **Lead Summary:** **കോഴിക്കോട്: **ആത്മീയതയുടെ മറവില്‍ തളീക്കര സ്വദേശിയുടെ കോടികൾ തട്ടിയ മൂന്ന് പേർ കോഴിക്കോട് പിടിയിൽ .

## Article Content

**കോഴിക്കോട്: **ആത്മീയതയുടെ മറവില്‍ തളീക്കര സ്വദേശിയുടെ കോടികൾ തട്ടിയ മൂന്ന് പേർ കോഴിക്കോട് പിടിയിൽ .

കോഴിക്കോട് നാദാപുരം വളയം സ്വദേശി പടിഞ്ഞാറയില്‍ റഫീഖ്,  മലപ്പുറം കോഡൂര്‍ സ്വദേശി പി സി എച്ച് ഷംസുദ്ദീന്‍, മലപ്പുറം പുലാമന്തോള്‍ സ്വദേശി മന്നേങ്കല്‍ കണ്ണന്തൊടി മുഹമ്മദ് ബഷീര്‍ എന്നിവരെയാണ് തൊട്ടില്‍പ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തിക്കൊടുക്കുമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. തളീക്കര മണിയിലംകണ്ട എ കെ മുഹമ്മദ് ആദിലിന്റെ രണ്ട് കോടി രൂപയോളം തട്ടിയെടുത്തെന്ന പരാതിയിലാണ് പ്രതികള്‍ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328635/spirituality-fraud-worth-crores-three-people-including-a-native-of-nadapuram-arrested-new)