---
title: "'സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ട, രാഹുൽ മാങ്കൂട്ടത്തിലിനെ  ഒരുപരിപാടിയിലും കയറ്റരുതെന്ന് പറഞ്ഞിട്ടുണ്ട്'"
english_title: "KMuraleedharan responds to allegations against Rahulmamkoottathil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328631/kmuraleedharan-responds-to-allegations-against-rahulmamkoottathil"
published_at: "2025-11-30T10:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692bd0832c2fd_rahul_copy.jpg"
keywords: []
---

# 'സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ട, രാഹുൽ മാങ്കൂട്ടത്തിലിനെ  ഒരുപരിപാടിയിലും കയറ്റരുതെന്ന് പറഞ്ഞിട്ടുണ്ട്'

> **Lead Summary:** **തിരുവനന്തപുരം: **പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണത്തിൽ പ്രതികരിച്ച് കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടെന്നും ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും അല്ലാത്തത് അസ്‌തമിക്കും എന്നും മുരളീധരൻ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണത്തിൽ പ്രതികരിച്ച് കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടെന്നും ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും അല്ലാത്തത് അസ്‌തമിക്കും എന്നും മുരളീധരൻ പറഞ്ഞു.

കൂടാതെ രാഹുലിനെ ഒരുപരിപാടിയിലും കയറ്റരുത് എന്ന് പാർട്ടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബലാത്സംഗ കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്‌റ്റിന് തടസമല്ലെന്നാണ് പൊലീസ് വാദം.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിർദ്ദേശം.

എല്ലാ ജില്ലകളിലും വ്യാപക അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയുടെ നിർദ്ദേശമുണ്ട്. കൂടുതൽ സാക്ഷികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. അതേസമയം, പൊലീസ് ബലാത്സംഗം നടന്ന ഫ്ലാറ്റിലെത്തി പരിശോധന നടത്തി.

യുവതിയെയും കൊണ്ട് ഫ്ലാറ്റിലെത്തിയ പൊലീസ് മഹസർ തയ്യാറാക്കി. ഫ്ലാറ്റിൽ നിന്ന് സി സി ടി വി ദൃശ്യങ്ങൾ ശേഖരിക്കും. പാലക്കാട്ടെ ഫ്ലാറ്റിലെത്തിയും മഹസർ തയ്യാറാക്കും. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോ‍ഴും ഒളിവിലാണ്. അടുത്ത ബുധനാഴ്ച്ചയാണ് തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328631/kmuraleedharan-responds-to-allegations-against-rahulmamkoottathil)