---
title: " 'സ്വർണവും ഗർഭവും ഒന്നുമല്ല നമ്മുടെ വിഷയം, മുഴുവൻ പാർട്ടികളും സമുദായങ്ങളും തനിക്ക് വോട്ടുചെയ്തു'- സുരേഷ് ഗോപി"
english_title: "SureshGopi, BJP convention"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328630/sureshgopi-bjp-convention"
published_at: "2025-11-30T10:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692bcc5881974_suresh.jpg"
keywords: []
---

#  'സ്വർണവും ഗർഭവും ഒന്നുമല്ല നമ്മുടെ വിഷയം, മുഴുവൻ പാർട്ടികളും സമുദായങ്ങളും തനിക്ക് വോട്ടുചെയ്തു'- സുരേഷ് ഗോപി

> **Lead Summary:** **തൃശ്ശൂ‌ർ: **മുഴുവൻ പാർട്ടികളും സമുദായങ്ങളും തനിക്ക് വോട്ടുചെയ്തു എന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരില്‍ ബിജെപി കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു ആദ്ദേഹം.

## Article Content

**തൃശ്ശൂ‌ർ: **മുഴുവൻ പാർട്ടികളും സമുദായങ്ങളും തനിക്ക് വോട്ടുചെയ്തു എന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരില്‍ ബിജെപി കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു ആദ്ദേഹം.

സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാർട്ടികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. അന്നത്തെ കാലാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടാതെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിയുടെ പേര് പോലും പറഞ്ഞിട്ടില്ല.

കെ മുരളീധരൻ തന്നെക്കുറിച്ച് മോശമായി പറഞ്ഞപ്പോഴും അത് മുരളിച്ചേട്ടനല്ലേ എന്നാണ് താൻ പറഞ്ഞത്. സ്വർണവും ഗർഭവും ഒന്നുമല്ല നമ്മുടെ വിഷയം എന്നും സുരേഷ് ഗോപി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328630/sureshgopi-bjp-convention)