---
title: "രാഹുൽ മാങ്കൂട്ടത്തിനായി വ്യാപക തിരച്ചിൽ; റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം"
english_title: "Extensive search underway for RahulMangkoottathil; Investigation focusing on resorts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328601/extensive-search-underway-for-rahulmangkoottathil-investigation-focusing-on-resorts-new"
published_at: "2025-11-29T21:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692b1fcacb326_rahul.jpg"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിനായി വ്യാപക തിരച്ചിൽ; റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

> **Lead Summary:** **പാലക്കാട്: ** ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കായി പാലക്കാട് വ്യാപക തിരച്ചിൽ. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തന്നെ ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഇന്ന് വിവിധ ഇടങ്ങളിൽ പരിശോധന നടന്നു. മംഗലംഡാം, കുഞ്ചിയാർപതി, പപ്പടപ്പാറയിലെ റിസോർട്ടിൽ പരിശോധന നടത്തി.

## Article Content

**പാലക്കാട്: ** ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കായി പാലക്കാട് വ്യാപക തിരച്ചിൽ. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തന്നെ ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഇന്ന് വിവിധ ഇടങ്ങളിൽ പരിശോധന നടന്നു. മംഗലംഡാം, കുഞ്ചിയാർപതി, പപ്പടപ്പാറയിലെ റിസോർട്ടിൽ പരിശോധന നടത്തി.

രാഹുൽ സ്ഥലത്തുണ്ടെന്ന  വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. അതേ സമയം ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ ഡിജിറ്റൽ രേഖകൾ രാഹുൽ മാങ്കൂട്ടത്തിൽ കൈമാറി. മുദ്രവെച്ച കവറിലാണ് ജില്ലാ കോടതിക്ക് ഡിജിറ്റൽ രേഖകൾ കൈമാറിയത്.

അഭിഭാഷകൻ വഴിയാണ് 9 ഫയലുകൾ അടങ്ങുന്ന കവർ കോടതിക്ക് കൈമാറിയത്. കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് നിർണായക നീക്കം. യുവതി ഗർഭച്ഛിദ്രം നടത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് തെളിയിക്കുന്ന രേഖകൾ ഇതിലുണ്ടെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328601/extensive-search-underway-for-rahulmangkoottathil-investigation-focusing-on-resorts-new)