പത്തനംതിട്ട: (https://truevisionnews.com/) പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ മേൽ കരി ഓയിൽ ഒഴിച്ചു. മെഴുവേലി പഞ്ചായത്ത് പത്താം വാർഡിൽ മത്സരിക്കുന്ന ബിജോ വർഗീസിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ബൈക്കിൽ പോകുമ്പോഴായിരുന്നു സംഭവം ഉണ്ടായത്. തുടർന്ന് സ്ഥാനാർത്ഥിയും പ്രവർത്തകരും ചേർന്ന് ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അതേസമയം എറണാകുളം പറവൂരിൽ സ്ഥാനാർഥിയെ കുത്തി പരിക്കേൽപ്പിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പത്താം വാർഡിൽ സ്ഥാനാർത്ഥിയായ ഫസൽ റഹ്മാനെയാണ് കുത്തി പരിക്കേൽപ്പിച്ചത്. എൽഡിഎഫ് വിമത സ്ഥാനാർഥിയായാണ് ഫസൽ മത്സരിക്കുന്നത്.
വടക്കേക്കര സ്വദേശി മനോജ് വലിയപുരക്കലാണ് ആക്രമിച്ചത്. യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
Content Highlight: UDF candidate in Pathanamthitta, black oil poured on him




































