---
title: "'ഞാൻ നടക്കുമെന്ന് എനിക്ക് ഒരു ഉറപ്പുമില്ലായിരുന്നു, എല്ലാവരോടും തീർത്താൽ തീരാത്ത നന്ദി'; ആശുപത്രിയില്‍ വെച്ച് വിവാഹിതയായ ആവണി"
english_title: "accident case Avani gets married in the hospital update"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328587/accident-case-avani-gets-married-in-the-hospital-update"
published_at: "2025-11-29T19:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692b010be903e_avani.jpg"
keywords: []
---

# 'ഞാൻ നടക്കുമെന്ന് എനിക്ക് ഒരു ഉറപ്പുമില്ലായിരുന്നു, എല്ലാവരോടും തീർത്താൽ തീരാത്ത നന്ദി'; ആശുപത്രിയില്‍ വെച്ച് വിവാഹിതയായ ആവണി

> **Lead Summary:** **കൊച്ചി: ** അപ്രതീക്ഷിതമായി കടന്നെത്തിയ ആപത്തില്‍ ചേര്‍ത്തു പിടിച്ചവര്‍ക്ക് നന്ദി അറിയിച്ച് ആശുപത്രിയില്‍ നിന്ന് വിവാഹിതയായ ആവണി. എല്ലാവരോടും തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും മൂന്ന് മാസത്തിനകം എഴുന്നേറ്റ് നടക്കാനുള്ള അവസ്ഥയിലേക്ക് എത്തുമെന്ന മനോധൈര്യം തനിക്കുണ്ടെന്നും ആവണി പറഞ്ഞു.

## Article Content

**കൊച്ചി: ** അപ്രതീക്ഷിതമായി കടന്നെത്തിയ ആപത്തില്‍ ചേര്‍ത്തു പിടിച്ചവര്‍ക്ക് നന്ദി അറിയിച്ച് ആശുപത്രിയില്‍ നിന്ന് വിവാഹിതയായ ആവണി. എല്ലാവരോടും തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും മൂന്ന് മാസത്തിനകം എഴുന്നേറ്റ് നടക്കാനുള്ള അവസ്ഥയിലേക്ക് എത്തുമെന്ന മനോധൈര്യം തനിക്കുണ്ടെന്നും ആവണി പറഞ്ഞു.

ചികിത്സയിൽ കഴിയുന്ന വിപിഎസ് ലേക്‌ഷോർ ആശുപത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് ആവണിയുടെ പ്രതികരണം. 'ഞാൻ എന്റെ ഡ്രീം ഡേക്ക് വേണ്ടി മേയ്ക്കപ്പ് ചെയ്യാനായി പോയതാണ്. പക്ഷെ ഇതാ ഇപ്പോൾ ഇങ്ങനെ കിടക്കുകയാണ്.

വന്ന സമയത്തെ പോലെയല്ല ഇപ്പോൾ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ഒരുപാട് ബെറ്റർ ആയി. വന്നപ്പോൾ എനിക്ക് കാൽ ഉണ്ടെന്ന് പോലും അറിയില്ലായിരുന്നു. ഇപ്പോൾ കുറേയധികം ഭേദമായിട്ടുണ്ട്' ആവണി പറയുന്നു.

'വന്ന സമയത്ത് മനോധൈര്യം തീരെയില്ലായിരുന്നു. നിങ്ങൾക്കത് വീഡിയോ കാണുമ്പോൾ മനസിലാകും. കല്യാണം കഴിക്കേണ്ട, താലികെട്ടേണ്ട എന്ന് പറഞ്ഞ് ഞാൻ കരയുകയായിരുന്നു. ഞാൻ നടക്കുമെന്ന് എനിക്ക് ഒരു ഉറപ്പുമില്ലായിരുന്നു. അത്രമാത്രം കാലിന് വയ്യായിരുന്നു. പക്ഷെ എനിക്ക് ഇപ്പോൾ നല്ല ധൈര്യത്തിൽ പറയാം, ഞാൻ മൂന്ന് മാസത്തിനകം നടക്കുമെന്ന്. എനിക്ക് ഉറപ്പാണ്', ആവണി പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328587/accident-case-avani-gets-married-in-the-hospital-update)