---
title: "രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി: അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി രാഹുൽ അനുകൂല സൈബർ പട, നിയമനടപടിക്ക് ഒരുങ്ങി അതിജീവിത"
english_title: "RahulMangkoottathil, rape complaint, survivor's identity revealed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328586/rahulmangkoottathil-rape-complaint-survivors-identity-revealed"
published_at: "2025-11-29T19:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692afc642b743_fake.jpg"
keywords: []
---

# രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി: അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി രാഹുൽ അനുകൂല സൈബർ പട, നിയമനടപടിക്ക് ഒരുങ്ങി അതിജീവിത

> **Lead Summary:** **പാലക്കാട് : **രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി രാഹുൽ അനുകൂല സൈബർ പട. സമൂഹമാധ്യമങ്ങളിലൂടെയാണ് അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത്.

## Article Content

**പാലക്കാട് : **രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി രാഹുൽ അനുകൂല സൈബർ പട. സമൂഹമാധ്യമങ്ങളിലൂടെയാണ് അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത്.

വാട്സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയാണ് രാഹുലിനെതിരെ പരാതി നൽകിയ യുവതിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. സംഭവത്തിന് പിന്നാലെ നിയമനടപടിക്ക് ഒരുങ്ങി അതിജീവിത.

അതേസമയം, യുവതിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. കോൺഗ്രസ് നേതാക്കളാണ് രാഹുലിനെ രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ചിരിക്കുന്നത്. രാഹുലിനെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം ഊർജിതമാണ്.

അതേസമയം ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുകളുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തില്‍.

തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സീൽഡ് കവറിൽ രേഖകൾ നൽകിയത്. ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്. യുവതി ജോലിചെയ്തിരുന്ന ചാനലിന്‍റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാൻ യുവതിയെ പ്രേരിപ്പിച്ചു എന്നതിനുള്ള തെളിവുകള്‍ പെൻഡ്രൈവില്‍ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖകളും നല്‍കിയിട്ടുണ്ട്. ബലാത്സംഗം നടന്നെന്ന് പറയുന്ന സമയങ്ങളിലും ഭർത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവുകളും രാഹുല്‍ സമർപ്പിച്ച രേഖകളില്‍ ഉൾപ്പെടുന്നു എന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328586/rahulmangkoottathil-rape-complaint-survivors-identity-revealed)