---
title: "'സമ്പത്തും അധികാരവുമില്ലാതെയാണ് കോൺഗ്രസ് പോരാട്ടം, മോദിയുടെ നയങ്ങൾ നടപ്പിലാക്കുന്നതിൽ പിണറായി സർക്കാർ നമ്പർ വൺ' - കെ സി വേണുഗോപാൽ"
english_title: "kc venugopal against pinarayi vijayan bjp deal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328577/kc-venugopal-against-pinarayi-vijayan-bjp-deal"
published_at: "2025-11-29T18:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ae9512c489_kc_venugopal.jpg"
keywords: []
---

# 'സമ്പത്തും അധികാരവുമില്ലാതെയാണ് കോൺഗ്രസ് പോരാട്ടം, മോദിയുടെ നയങ്ങൾ നടപ്പിലാക്കുന്നതിൽ പിണറായി സർക്കാർ നമ്പർ വൺ' - കെ സി വേണുഗോപാൽ

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) **മോദിയുടെ നയങ്ങൾ നടപ്പിലാക്കുന്നതിൽ പിണറായി സർക്കാർ നമ്പർ വൺ എന്ന് ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സമ്പത്തും അധികാരവുമില്ലാതെയാണ് കോൺഗ്രസ് പോരാട്ടം. ഭരണത്തിൻ്റെ ദുർമേദസിൽ തടിച്ചു കൊഴുത്ത പാർട്ടിയാണ് സിപിഐഎം.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) **മോദിയുടെ നയങ്ങൾ നടപ്പിലാക്കുന്നതിൽ പിണറായി സർക്കാർ നമ്പർ വൺ എന്ന് ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സമ്പത്തും അധികാരവുമില്ലാതെയാണ് കോൺഗ്രസ് പോരാട്ടം. ഭരണത്തിൻ്റെ ദുർമേദസിൽ തടിച്ചു കൊഴുത്ത പാർട്ടിയാണ് സിപിഐഎം.

കേന്ദ്ര ഏജൻസികൾക്ക് കേരളത്തിൽ വരുമ്പോൾ അരണയുടെ ഓർമ്മയാണ്. കേരളത്തിൽ വരുമ്പോൾ എല്ലാം മറന്നു പോകും. മറ്റിടങ്ങളിൽ എല്ലാം പോയി വേട്ടയാടും. ഇവിടെ വേട്ടയാടണം എന്നൊന്നും പറയുന്നില്ല. ഇവർ തമ്മിലുള്ള ഡീൽ ചുണ്ടിക്കാണിക്കുകയാണെന്നും കെ സി വേണുഗോപാൽ വിമർശിച്ചു.

കേന്ദ്രം ഭരിക്കുന്ന ബിജെപി യുടെ ട്രോജൻ കുതിര പിണറായി വിജയനെന്ന് മന്ത്രി ശിവൻ കുട്ടിക്ക് കെ.സി വേണുഗോപാൽ മറുപടി നൽകി. മോദി പറയുന്നത് നടപ്പിലാക്കുകയാണ് പിണറായി ചെയ്യുന്നത്. പി എം ശ്രീയിലും ലേബർ കോഡിലും അത് കണ്ടതാണ്. മോദി സർക്കാരിൻറെ നയങ്ങളെ പിന്തുണയ്ക്കുകയാണ് പിണറായി ചെയ്യുന്നത്.

മുരളീധരൻ തിരുവനന്തപുരത്ത് അഭിമാന പോരാട്ടമായി കണ്ട് ഇവിടെ കേന്ദ്രീകരിച്ചു. മറ്റ് സ്ഥലങ്ങളിൽ മുരളീ എത്താത്തത് വലിയ നഷ്ടം. എന്നിട്ടും അദ്ദേഹം തലസ്ഥാനം പിടിക്കാൻ രാപ്പകൽ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്യപ്പെട്ടയാൾ. പാർട്ടി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. രാഹുലിന് പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

കർണാടകയിലെ അധികാര തർക്കം മാധ്യമ സൃഷ്ടി. കർണാടകയിൽ പ്രശ്നങ്ങളില്ല. ഇന്ന് രാവിലെയും സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മിൽ ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328577/kc-venugopal-against-pinarayi-vijayan-bjp-deal)