---
title: "ജോലി ബാങ്കിലായാലോ....? ഇത് സുവർണാവസരം; 750 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം"
english_title: "What if you want to work in a bank  This is a golden opportunity You can apply for 750 vacancies now."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328552/what-if-you-want-to-work-in-a-bank-this-is-a-golden-opportunity-you-can-apply-for-750-vacancies-now"
published_at: "2025-11-29T15:26:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ac37806c72_WhatsApp_Image_2025-11-29_at_3.26.59_PM.jpeg"
keywords: []
---

# ജോലി ബാങ്കിലായാലോ....? ഇത് സുവർണാവസരം; 750 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

> **Lead Summary:** പഞ്ചാബ് നാഷണൽ ബാങ്ക് 750 ലോക്കൽ ബാങ്ക് ഓഫീസർ തസ്തികകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടിയതായി അറിയിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ ഒഴിവുകളിലേക്കുള്ള ഓൺലെെൻ പരീക്ഷ 2025 ഡിസംബർ അല്ലെങ്കിൽ 2026 ജനുവരി മാസങ്ങളിലായി നടക്കാൻ സാധ്യതയുണ്ട്.

## Article Content

പഞ്ചാബ് നാഷണൽ ബാങ്ക് 750 ലോക്കൽ ബാങ്ക് ഓഫീസർ തസ്തികകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടിയതായി അറിയിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ ഒഴിവുകളിലേക്കുള്ള ഓൺലെെൻ പരീക്ഷ 2025 ഡിസംബർ അല്ലെങ്കിൽ 2026 ജനുവരി മാസങ്ങളിലായി നടക്കാൻ സാധ്യതയുണ്ട്.

**ഒഴിവുകളും അപേക്ഷാ ഫീസും**

ആകെ 750 ഒഴിവുകളാണ് പി.എൻ.ബി. പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ ജനറൽ വിഭാഗത്തിന് 336-ഉം, ഒ.ബി.സി.ക്ക് 194-ഉം, ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന് 67-ഉം, എസ്.സി. വിഭാഗത്തിന് 104-ഉം, എസ്.ടി. വിഭാഗത്തിന് 49-ഉം ഒഴിവുകളാണ് ഉള്ളത്. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്‌ക്കണം. ജനറൽ, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 1180 രൂപയും എസ്.സി., എസ്.ടി., പി.എച്ച്. വിഭാഗക്കാർക്ക് 59 രൂപയുമാണ് ഫീസ്.

**പ്രാദേശിക ഭാഷാ പ്രാവീണ്യം നിർബന്ധം**

ഈ ഒഴിവുകൾ 17 സംസ്ഥാനങ്ങളിലായിട്ടാണ് തിരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ ഒഴിവുകളുള്ള സംസ്ഥാനങ്ങൾ മഹാരാഷ്ട്ര (135), ഗുജറാത്ത് (95), തെലങ്കാന (88), അസം (86), കർണാടക (85), തമിഴ്നാട് (85) എന്നിവയാണ്. അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം അല്ലെങ്കിൽ സർക്കാർ നിയമങ്ങൾക്കനുസരിച്ചുള്ള ദേശീയതാ വ്യവസ്ഥകൾ പാലിക്കണം.

ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ ഉദ്യോഗാർത്ഥികൾക്ക് പ്രാവീണ്യം ഉണ്ടായിരിക്കണം എന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ഉദ്യോഗാർത്ഥികൾ പി.എൻ.ബി.യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328552/what-if-you-want-to-work-in-a-bank-this-is-a-golden-opportunity-you-can-apply-for-750-vacancies-now)