---
title: "'ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരം നടത്തി'; യുവതിക്കെതിരെ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തില്‍"
english_title: "Sexual harassment case, more evidence against the woman, RahulMangkoottathil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328551/sexual-harassment-case-more-evidence-against-the-woman-rahulmangkoottathil"
published_at: "2025-11-29T15:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ac261a55f8_rahul_mamkoottathil.jpg"
keywords: []
---

# 'ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരം നടത്തി'; യുവതിക്കെതിരെ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തില്‍

> **Lead Summary:** **തിരുവനന്തപുരം: ** ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുകളുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തില്‍.

## Article Content

**തിരുവനന്തപുരം: ** ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുകളുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തില്‍.

തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സീൽഡ് കവറിൽ രേഖകൾ നൽകിയത്. ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്. യുവതി ജോലിചെയ്തിരുന്ന ചാനലിന്‍റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാൻ യുവതിയെ പ്രേരിപ്പിച്ചു എന്നതിനുള്ള തെളിവുകള്‍ പെൻഡ്രൈവില്‍ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖകളും നല്‍കിയിട്ടുണ്ട്. ബലാത്സംഗം നടന്നെന്ന് പറയുന്ന സമയങ്ങളിലും ഭർത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവുകളും രാഹുല്‍ സമർപ്പിച്ച രേഖകളില്‍ ഉൾപ്പെടുന്നു എന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328551/sexual-harassment-case-more-evidence-against-the-woman-rahulmangkoottathil)