---
title: "മഴ വരുന്നുണ്ട് ....: അടുത്ത മണിക്കൂറുകളിൽ ഈ ജില്ലകളിൽ  മഴയെത്തും, തീർത്ഥാടകർ ജാഗ്രത പാലിക്കുക "
english_title: "Chance of rain in Kerala."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328532/chance-of-rain-in-kerala"
published_at: "2025-11-29T13:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692aaef93fcdf_rain.jpg"
keywords: []
---

# മഴ വരുന്നുണ്ട് ....: അടുത്ത മണിക്കൂറുകളിൽ ഈ ജില്ലകളിൽ  മഴയെത്തും, തീർത്ഥാടകർ ജാഗ്രത പാലിക്കുക 

> **Lead Summary:** **തിരുവനന്തപുരം : ** കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ ചില ജില്ലകളിൽ മഴയ്ക്കുള്ള സാധ്യത . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ പെയ്യാനുള്ള സാധ്യത ഉണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത കാണുന്നുണ്ട്.

## Article Content

**തിരുവനന്തപുരം : ** കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ ചില ജില്ലകളിൽ മഴയ്ക്കുള്ള സാധ്യത . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ പെയ്യാനുള്ള സാധ്യത ഉണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത കാണുന്നുണ്ട്.

അതേസമയം ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷവസ്ഥയും കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

അടുത്ത 3 മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ /ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും തീർത്ഥാടകർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328532/chance-of-rain-in-kerala)