---
title: "ശബരിമല സ്വർണ്ണക്കൊള്ള: കെ എസ് ബൈജു വീണ്ടും എസ് ഐ ടി കസ്റ്റഡിയിൽ"
english_title: "Sabarimala gold robbery case: KSBaiju in SIT custody again"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328516/sabarimala-gold-robbery-case-ksbaiju-in-sit-custody-again"
published_at: "2025-11-29T12:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a9eb92f564_baiju.jpg"
keywords: []
---

# ശബരിമല സ്വർണ്ണക്കൊള്ള: കെ എസ് ബൈജു വീണ്ടും എസ് ഐ ടി കസ്റ്റഡിയിൽ

> **Lead Summary:** **** ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ തിരുരഭാവരണ കമ്മീഷണർ കെ എസ് ബൈജു വീണ്ടും എസ് ഐ ടി കസ്റ്റഡിയിൽ. പുതിയ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ വാങ്ങിയത്.

## Article Content

**** ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ തിരുരഭാവരണ കമ്മീഷണർ കെ എസ് ബൈജു വീണ്ടും എസ് ഐ ടി കസ്റ്റഡിയിൽ. പുതിയ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ വാങ്ങിയത്.

അതേസമയം കട്ടിളപ്പാളിലെ സ്വർണ്ണം കടത്തിയ കേസിൽ കെ എസ് ബൈജുവിന്റെ ജാമ്യപേക്ഷ തള്ളി. ശബരിമല സ്വർണ്ണക്കടത്തു കേസിലാണ് ഏഴാം പ്രതിയായ മുൻ തിരുരഭാവരണ കമ്മീഷണർ കെ എസ് ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്.

പുതിയ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ കെ എസ് ബൈജുവിൻ്റെ മൊഴി എടുക്കേണ്ടത് അനിവാര്യമെന്ന് എസ്.ഐ.ടി കോടതിയിൽ വാദിച്ചു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു.ദ്വാരപാലക ശിൽപ്പകങ്ങളിലെ സ്വർണ്ണം കടത്തിയ കേസിലാണ് കെ എസ് ബൈജുവിനെ കസ്റ്റഡിയിൽ വിട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328516/sabarimala-gold-robbery-case-ksbaiju-in-sit-custody-again)