---
title: "ഗർഭച്ഛിദ്രത്തിനായി യുവതിക്ക് കൈമാറിയത് ഗുരുതര പാർശ്വഫലങ്ങളുള്ള മരുന്ന്; അമിതരക്തസ്രാവത്തിന് വഴിയൊരുക്കി - മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍"
english_title: "Rahu Mangkoottathil, harassment complaint, statement of the complainant"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328495/rahu-mangkoottathil-harassment-complaint-statement-of-the-complainant"
published_at: "2025-11-29T11:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a8fcfcdc83_rahul.jpg"
keywords: []
---

# ഗർഭച്ഛിദ്രത്തിനായി യുവതിക്ക് കൈമാറിയത് ഗുരുതര പാർശ്വഫലങ്ങളുള്ള മരുന്ന്; അമിതരക്തസ്രാവത്തിന് വഴിയൊരുക്കി - മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍

> **Lead Summary:** **തിരുവനന്തപുരം: ** രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പീഡന പരാതിയില്‍ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാഹുലിന്റെ ഭീഷണിയില്‍ നടത്തിയത് അശാസ്ത്രീയ ഗര്‍ഭച്ഛിദ്രമാണെന്ന് വ്യക്തമാവുന്ന മൊഴികളാണ് യുവതിയുടേത്.

## Article Content

**തിരുവനന്തപുരം: ** രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പീഡന പരാതിയില്‍ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാഹുലിന്റെ ഭീഷണിയില്‍ നടത്തിയത് അശാസ്ത്രീയ ഗര്‍ഭച്ഛിദ്രമാണെന്ന് വ്യക്തമാവുന്ന മൊഴികളാണ് യുവതിയുടേത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ ജോബി ജോസഫ് യുവതിക്ക് നല്‍കിയത് ഗുരുതര പാര്‍ശ്വഫലങ്ങളുള്ള മരുന്നുകളാണെന്നതിനാല്‍ അമിത രക്തസ്രാവത്തിന് വഴിയൊരുക്കിയെന്ന് യുവതി മൊഴി നല്‍കി. അടിയന്തര വൈദ്യസഹായം തേടിയത് അപകടം കുറച്ചെന്നും യുവതി മൊഴി നല്‍കി.

സാധാരണഗതിയില്‍ ഗര്‍ഭച്ഛിദ്രം നടത്തുമ്പോള്‍ യുവതിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചതിന് ശേഷം മാത്രമാണ് ഈ മരുന്നുകള്‍ നിര്‍ദേശിക്കൂവെന്നിരിക്കെയാണ് യാതൊരു നിര്‍ദേശവും ലഭിക്കാതെ യുവതിക്ക് മരുന്നെത്തിച്ചുനല്‍കിയത്. നിലവില്‍ ജോബി ജോസഫും ഒളിവിലാണ്. ജോബി ഇന്ന് മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328495/rahu-mangkoottathil-harassment-complaint-statement-of-the-complainant)