---
title: " 'രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണം, മാന്യത ഉണ്ടെങ്കിൽ രാജിവെച്ച് പുറത്തു പോകണം'  - മന്ത്രി വി ശിവൻകുട്ടി "
english_title: "Minister VSivankutty mocks Congress in RahulMangkoottathil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328486/minister-vsivankutty-mocks-congress-in-rahulmangkoottathil"
published_at: "2025-11-29T11:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a8c349e8bb_shivankuty.jpg"
keywords: []
---

#  'രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണം, മാന്യത ഉണ്ടെങ്കിൽ രാജിവെച്ച് പുറത്തു പോകണം'  - മന്ത്രി വി ശിവൻകുട്ടി 

> **Lead Summary:** **മലപ്പുറം: ** രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ബലാത്സം​ഗക്കേസിൻ്റെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി രം​ഗത്ത്.

## Article Content

**മലപ്പുറം: ** രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ബലാത്സം​ഗക്കേസിൻ്റെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി രം​ഗത്ത്.

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിൽ ആണോ എന്നറിഞ്ഞാൽ മതിയെന്ന് മന്ത്രി വി ശിവൻ കുട്ടി പരിഹസിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണമെന്നും മാന്യത ഉണ്ടെങ്കിൽ രാജിവച്ച് പുറത്തു പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതിജീവിതയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ ആകില്ല. സമൂഹമാധ്യമങ്ങളിൽ ആർക്കെതിരെയും എന്തും വിളിച്ചു പറയാവുള്ള അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328486/minister-vsivankutty-mocks-congress-in-rahulmangkoottathil)