---
title: " 'ഭർതൃമതിയുടെ ത്വര കൊള്ളാം', ഇരയെ ആക്ഷേപിച്ചും രാഹുലിനെ പിന്തുണച്ചും മഹിള കോൺഗ്രസ് നേതാവ്"
english_title: "RahulMangkoottathil, Mahila Congress, Facebook post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328462/rahulmangkoottathil-mahila-congress-facebook-post"
published_at: "2025-11-29T10:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a7c2ace546_post.jpg"
keywords: []
---

#  'ഭർതൃമതിയുടെ ത്വര കൊള്ളാം', ഇരയെ ആക്ഷേപിച്ചും രാഹുലിനെ പിന്തുണച്ചും മഹിള കോൺഗ്രസ് നേതാവ്

> **Lead Summary:** **പത്തനംതിട്ട: **ഇരയെ ആക്ഷേപിച്ചും രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും മഹിള കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ബിനു. ഫേസ്ബുക്കിലൂടെയാണ് ബിന്ദു ബിനു ഇരയെ അധിക്ഷേപിച്ചത്.

## Article Content

**പത്തനംതിട്ട: **ഇരയെ ആക്ഷേപിച്ചും രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും മഹിള കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ബിനു. ഫേസ്ബുക്കിലൂടെയാണ് ബിന്ദു ബിനു ഇരയെ അധിക്ഷേപിച്ചത്.

ഇരയുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്നായിരുന്നു പോസ്റ്റിൽ പറയുന്നത്. ഭർതൃമതിയുടെ ത്വര കൊള്ളാം തുടങ്ങിയവ നിരവധി പരാമർശങ്ങളാണ് പോസ്റ്റിലുള്ളത്. രാഹുലിനൊപ്പം ഉള്ള ചിത്രവും പങ്കുവെച്ച് കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻ്റുകൾ വരുന്നുണ്ട്. രാഹുലിൻ്റെ ജില്ലക്കാരിയായ ബിന്ദു ബിനു സജീവമായി നിൽക്കുന്ന പ്രവർത്തകയാണ്. അതേസമയം, രാഹുലിനെതിരെ നേരത്തെ ആരോപണമുയർന്നപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ എതിർത്തും അനുകൂലിച്ചും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

***ഫേസ്ബുക്ക് പോസ്റ്റിന്റെ പർണ്ണരൂപം**
*

സുന്ദരന്മാരായ ചെറുപ്പക്കാരോട് ചേർന്ന് നിൽക്കുമ്പോൾ കാമം തോന്നാത്ത കുടുംബത്തിൽ പിറന്ന ഏത് പെണ്ണിനും ഏതൊരുത്തനോടൊപ്പവും ധൈര്യപൂർവ്വം ഏത് സാഹചര്യത്തിലും ഇങ്ങനെ നിൽക്കാം....

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328462/rahulmangkoottathil-mahila-congress-facebook-post)