---
title: "ഒറ്റയടിക്ക് കൂടിയത്  1000 രൂപ!  സ്വർണവില ഇന്ന് വീണ്ടും ഉയർന്നു, പവന്റെ വില 95,000 ത്തിന് മുകളിൽ "
english_title: "Gold price in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328460/gold-price-in-the-state"
published_at: "2025-11-29T10:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a7b131b501_gold.jpg"
keywords: []
---

# ഒറ്റയടിക്ക് കൂടിയത്  1000 രൂപ!  സ്വർണവില ഇന്ന് വീണ്ടും ഉയർന്നു, പവന്റെ വില 95,000 ത്തിന് മുകളിൽ 

> **Lead Summary:** ** **സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും ഉയർന്നു . ഗ്രാമിന് 125 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,900 രൂപയായാണ് വർധിച്ചത്.

## Article Content

** **സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും ഉയർന്നു . ഗ്രാമിന് 125 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,900 രൂപയായാണ് വർധിച്ചത്.

പവന്റെ വിലയിൽ 1000 രൂപയുടെ വർധനയുണ്ടായി. 95,200 രൂപയായാണ് പവന്റെ വില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ ​വില ഗ്രാമിന് 9,785 രൂപയായും പവന് 78,280 രൂപയായും ഉയർന്നു. ആഗോള വിപണിയിൽ സ്​പോട്ട് ഗോൾഡിന്റെ വിലയും ഉയർന്നു.

കഴിഞ്ഞ ദിവസവും കേരളത്തിൽ സ്വർണവില വർധിച്ചിരുന്നു. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,775 രൂപയായി ഉയർന്നു. പവന് 520 രൂപയുടെ വർധനയുണ്ടായി. പവന്റെ വില 94,200 രൂപയായും ഉയർന്നു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328460/gold-price-in-the-state)