---
title: "കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; മുകളിലെ നിലയിൽ നിന്ന് പുക ഉയരുന്നു"
english_title: "fire break out at baby memorial hospita in kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328459/fire-break-out-at-baby-memorial-hospita-in-kozhikode"
published_at: "2025-11-29T10:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a787430bd0_fire.jpg"
keywords: []
---

# കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; മുകളിലെ നിലയിൽ നിന്ന് പുക ഉയരുന്നു

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) **കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്‍റെ എ സി പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായത്. വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗമല്ല. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ഈ ഭാഗത്തേക്ക് രോഗികൾ പോകാറില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 9.45 ഓടെയാണ് സംഭവം.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) **കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്‍റെ എ സി പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായത്. വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗമല്ല. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ഈ ഭാഗത്തേക്ക് രോഗികൾ പോകാറില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 9.45 ഓടെയാണ് സംഭവം.

അഞ്ച് യൂണിറ്റ് ഫയർഫോഴ്ണ് എത്തിയാണ് തീ അണയ്ക്കുന്നത്. കെട്ടിടത്തിൽ എട്ട് നിലയിൽ വരെ മാത്രമാണ് രോഗികളുള്ളത്. ഇവരെ പുറത്തേക്ക് മാറ്റി. ഒൻപതാം നിലയിലാണ് തീപിടിത്തമുണ്ടായത്. എ സി പ്ലാന്‍റ് ഇൻസ്റ്റാൾ ചെയ്യുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328459/fire-break-out-at-baby-memorial-hospita-in-kozhikode)