---
title: "കലാമാമാങ്കത്തിന് തിരശീല വീണു; അരങ്ങൊഴിഞ്ഞ് മത്സരാർത്ഥികൾ , 64-മത് റവന്യൂ ജില്ല സ്കൂൾ കലോത്സവം സമാപിച്ചു"
english_title: "Kozhikode District Revenue Arts Festival, Closing Ceremony"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328428/kozhikode-district-revenue-arts-festival-closing-ceremony"
published_at: "2025-11-28T22:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929d2ec685f3_kalolsavam.jpg"
keywords: []
---

# കലാമാമാങ്കത്തിന് തിരശീല വീണു; അരങ്ങൊഴിഞ്ഞ് മത്സരാർത്ഥികൾ , 64-മത് റവന്യൂ ജില്ല സ്കൂൾ കലോത്സവം സമാപിച്ചു

> **Lead Summary:** **കൊയിലാണ്ടി: ( **[www.truevisionnews.com)]**[] **അറുപത്തിനാലാമത് കോഴിക്കോട് റവന്യൂ ജില്ലയുടെ അഞ്ചുദിവസത്തെ കലോത്സവമേളയ്ക്ക് ഭംഗിയേകി സമാപനച്ചടങ്ങ്.

## Article Content

**കൊയിലാണ്ടി: ( **[www.truevisionnews.com)]**[] **അറുപത്തിനാലാമത് കോഴിക്കോട് റവന്യൂ ജില്ലയുടെ അഞ്ചുദിവസത്തെ കലോത്സവമേളയ്ക്ക് ഭംഗിയേകി സമാപനച്ചടങ്ങ്.

കൊയിലാണ്ടിയിലെ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സമാപന ചടങ്ങോടുകൂടി കൗമാര കലയുടെ മേളയ്ക്ക് തിരശീലവീണു. വൈകുന്നേരം ആറര മണിയോടെയാണ് സമാപന സമ്മേളനത്തിന് തുടക്കം കുറിച്ചത്.

**
**

ജിവിഎച്ച്എസ്എസ് കൊയിലാണ്ടി പ്രിൻസിപ്പൽ പ്രദീപ്കുമാർ എൻ.വി ചടങ്ങിൽ സ്വാഗതം പറഞ്ഞു. അധ്യാപകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, സമഗ്ര ശിക്ഷ കേരളയുടെ അധിപനുമായ ഡോ. എ.കെ. അബ്ദുൽ ഹക്കീം ചടങ്ങിന് അധ്യക്ഷത വഹിച്ചു.

സൂപ്പർണ്ടന്റ് ഓഫ് പൊലീസ് ബൈജു കെ.ഇ. ഐപിഎസ്, ഗായകനും സംഗീത സംവിധായകനുമായ കൊല്ലം ഷാഫി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. അസീസ് ടി, ബിജേഷ് ഉപ്പാലക്കൽ, അപർണ വി.ആർ എന്നിവരുടെ സാന്നിധ്യം ചടങ്ങിനെ ശോഭിപ്പിച്ചു.

കലോത്സവത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച വിവിധ കമ്മിറ്റികളുടെ ഭാരവാഹികൾക്ക് ചടങ്ങിൽ പ്രത്യേക ആദരം നൽകി. ലൈറ്റ് ആൻഡ് സൗണ്ട്, റിസപ്ഷൻ, രജിസ്ട്രേഷൻ, ഭക്ഷണം, അക്കമഡേഷൻ, ട്രാൻസ്പോർട്ട്, ട്രോഫി, ലോ ആൻഡ് ഓർഡർ, കോ-കൺവീനർ, നീറ്റ് പ്രോട്ടോകോൾ, മീഡിയ, പബ്ലിസിറ്റി, സംസ്കൃതോത്സവം, അറബിക്, സാംസ്കാരികം, ജോയിന്റ് കൺവീനർ തുടങ്ങി നിരവധി വകുപ്പുകളിലെ അംഗങ്ങൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.

അഞ്ച് ദിവസങ്ങളിലായി കല, സംഗീതം, നൃത്തം, സാഹിത്യം എന്നിവയുടെ നിറച്ചാർത്തിൽ കുളിമഴേക്കിയ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ച 64-മത് റവന്യൂ ജില്ല സ്കൂൾ കലോത്സവം ഉജ്ജ്വലമായി സമാപന നിമിഷത്തിൽ എത്തിച്ചേർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328428/kozhikode-district-revenue-arts-festival-closing-ceremony)