---
title: "എസ്ഐആര്‍ ഫോം പൂരിപ്പിച്ച് വാങ്ങുന്നതിനായി വീട്ടിലെത്തിയ  വനിത ബിഎല്‍ഒയെ അസഭ്യം പറഞ്ഞു; യുവാവ് അറസ്റ്റില്‍"
english_title: "Youth arrested for verbally abusing women BLO who came to his house to fill out SIR form"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328399/youth-arrested-for-verbally-abusing-women-blo-who-came-to-his-house-to-fill-out-sir-form"
published_at: "2025-11-28T17:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692994bf7ac37_arrest.jpg"
keywords: []
---

# എസ്ഐആര്‍ ഫോം പൂരിപ്പിച്ച് വാങ്ങുന്നതിനായി വീട്ടിലെത്തിയ  വനിത ബിഎല്‍ഒയെ അസഭ്യം പറഞ്ഞു; യുവാവ് അറസ്റ്റില്‍

> **Lead Summary:** ചേലക്കര(തൃശ്ശൂര്‍): പത്തുകുടി 83-ാം ബൂത്തിലെ വനിത ബിഎല്‍ഒയെ ജോലിക്കിടെ അസഭ്യം പറഞ്ഞ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചേലക്കര പത്തുകുടി റോഡില്‍ കരുണാകരത്ത് പറമ്പില്‍ മധുആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 24-നാണ് കേസിനാസ്പദമായ സംഭവം.

## Article Content

ചേലക്കര(തൃശ്ശൂര്‍): പത്തുകുടി 83-ാം ബൂത്തിലെ വനിത ബിഎല്‍ഒയെ ജോലിക്കിടെ അസഭ്യം പറഞ്ഞ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചേലക്കര പത്തുകുടി റോഡില്‍ കരുണാകരത്ത് പറമ്പില്‍ മധുആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 24-നാണ് കേസിനാസ്പദമായ സംഭവം.

എസ്ഐആര്‍ ഫോം പൂരിപ്പിച്ച് വാങ്ങുന്നതിനായി വീട്ടിലെത്തിയതായിരുന്നു ബിഎല്‍ഒ. ഇതിനിടെ മധു അസഭ്യംപറഞ്ഞ് മോശമായി പെരുമാറുകയായിരുന്നു. ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയതിനെതുടര്‍ന്നാണ് നടപടി. മധു മുന്‍പ് പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328399/youth-arrested-for-verbally-abusing-women-blo-who-came-to-his-house-to-fill-out-sir-form)