---
title: "കോഴിക്കോട് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ തീരദേശങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം; കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത"
english_title: "Possibility of black sea phenomenon, extreme caution advised in coastal areas"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328385/possibility-of-black-sea-phenomenon-extreme-caution-advised-in-coastal-areas"
published_at: "2025-11-28T16:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692982909e8c6_kadal.jpg"
keywords: []
---

# കോഴിക്കോട് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ തീരദേശങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം; കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത

> **Lead Summary:** **തിരുവനന്തപുരം: **കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ അതീവജാഗ്രതാ നിര്‍ദേശം. രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലെ തീരങ്ങളില്‍ 0.4 മുതല്‍ 0.7 മീറ്റര്‍ വരെയും ഇന്ന് രാത്രി 11.30 വരെ കന്യാകുമാരി തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ അതീവജാഗ്രതാ നിര്‍ദേശം. രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലെ തീരങ്ങളില്‍ 0.4 മുതല്‍ 0.7 മീറ്റര്‍ വരെയും ഇന്ന് രാത്രി 11.30 വരെ കന്യാകുമാരി തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും കൊല്ലത്ത് ആലപ്പാട്ട് മുതല്‍ ഇടവ വരെയുമാണ് ജാഗ്രതാ നിര്‍ദേശം. കോഴിക്കോട് ജില്ലയിലെ ചോമ്പാല മുതല്‍ രാമനാട്ടുകര വരെയും ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ഇന്നും നാളെയും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

അപകടമേഖലയില്‍ നിന്ന് മാറിത്താമസിക്കാനും വിനോദസഞ്ചാരങ്ങളുടെ സമയം പുനര്‍ക്രമീകരിക്കാനും ജനസുരക്ഷ മുന്‍നിര്‍ത്തി സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ടു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328385/possibility-of-black-sea-phenomenon-extreme-caution-advised-in-coastal-areas)