---
title: "റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക്; സന്ദർശനം മോദിയുടെ ക്ഷണപ്രകാരം, പുതിയ കരാറിൽ ഒപ്പുവച്ചേക്കുമെന്ന് സൂചന"
english_title: "Russian President to visit India visit at Modi's invitation new agreement likely to be signed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328380/russian-president-to-visit-india-visit-at-modis-invitation-new-agreement-likely-to-be-signed"
published_at: "2025-11-28T16:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69297fae08e9a_vladimar_putin.jpg"
keywords: []
---

# റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക്; സന്ദർശനം മോദിയുടെ ക്ഷണപ്രകാരം, പുതിയ കരാറിൽ ഒപ്പുവച്ചേക്കുമെന്ന് സൂചന

> **Lead Summary:** **ഡൽഹി: ( **[www.truevisionnews.com]** ) **റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിൻ ഇന്ത്യയിലേക്ക്. ഡിസംബർ 4,5 തീയതികളിലായി നടക്കുന്ന ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് പുടിൻ്റെ ഇന്ത്യൻ സന്ദർശനം. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

## Article Content

**ഡൽഹി: ( **[www.truevisionnews.com]** ) **റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിൻ ഇന്ത്യയിലേക്ക്. ഡിസംബർ 4,5 തീയതികളിലായി നടക്കുന്ന ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് പുടിൻ്റെ ഇന്ത്യൻ സന്ദർശനം. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

> "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ 2025 ഡിസംബർ 4 മുതൽ 5 വരെ 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിക്കും," വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യാ സന്ദർശന വേളയിൽ പുടിൻ പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു പുടിനെ രാഷ്ട്രപതി ഭവനിൽ സ്വീകരിക്കുകയും വിരുന്ന് ഒരുക്കുകയും ചെയ്യും.

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ ചൊല്ലി യുഎസ് തീരുവ യുദ്ധം കടുപ്പിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളിലും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നു. ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി വിലയിരുത്താനും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും സന്ദര്‍ശനം ഗുണം ചെയ്യുമെന്നാണ് സൂചന. പ്രാദേശിക, ആഗോള വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറാനും അവസരമൊരുക്കുമെന്നും പ്രതീക്ഷയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328380/russian-president-to-visit-india-visit-at-modis-invitation-new-agreement-likely-to-be-signed)