---
title: "രാഹുലിനെച്ചൊല്ലി സോഷ്യൽമീഡിയയിൽ തർക്കം; ലീഗ് സെക്രട്ടറിയെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ മര്‍ദ്ദിച്ചു, പരാതി "
english_title: "RahulMangkoottathil's controversy on social media"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328330/rahulmangkoottathils-controversy-on-social-media-new"
published_at: "2025-11-28T12:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69294e06eb960_complaint.jpg"
keywords: []
---

# രാഹുലിനെച്ചൊല്ലി സോഷ്യൽമീഡിയയിൽ തർക്കം; ലീഗ് സെക്രട്ടറിയെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ മര്‍ദ്ദിച്ചു, പരാതി 

> **Lead Summary:** **മലപ്പുറം: **രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസിന് പിന്നാലെ സോഷ്യൽ മീഡിയയിലുണ്ടായ തർക്കത്തിൽ സിപിഎം- ലീഗ് സംഘർഷം.

## Article Content

**മലപ്പുറം: **രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസിന് പിന്നാലെ സോഷ്യൽ മീഡിയയിലുണ്ടായ തർക്കത്തിൽ സിപിഎം- ലീഗ് സംഘർഷം.

മലപ്പുറം ചേലേമ്പ്ര 20ാം വാർഡ് മുസ്‍ലിം ലീഗ് സെക്രട്ടറി അബ്ദുസലാമിനെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി. ഇന്നലെ രാത്രി 11:30 ഓടെയാണ് സംഭവം.

തലക്ക് പരിക്കേറ്റ അബ്ദുസലാം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.കേസിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം പ്രവര്‍ത്തകരായ എം.പി സജിത്ത്, അനൂപ് എന്നിവരാണ് പിടിയിലായത്.

ആറുപേര്‍ വീട്ടില്‍കയറി മര്‍ദ്ദിച്ചെന്നാണ് പരാതി. ബാക്കിയുള്ള പ്രതികളെ ഉടന്‍ പിടികൂടുമെന്ന് തേഞ്ഞിപ്പലം പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328330/rahulmangkoottathils-controversy-on-social-media-new)