---
title: "എങ്ങോട്ടാ ഈ പോക്ക് ....! സംസ്ഥാനത്ത് സ്വർണവില ഉയർന്നു "
english_title: "Gold price in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328303/gold-price-in-the-state"
published_at: "2025-11-28T11:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692938e73ae79_gold.jpg"
keywords: []
---

# എങ്ങോട്ടാ ഈ പോക്ക് ....! സംസ്ഥാനത്ത് സ്വർണവില ഉയർന്നു 

> **Lead Summary:** ** **എങ്ങോട്ടാ ഈ പോക്ക്...** **സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,775 രൂപയായി ഉയർന്നു.

## Article Content

** **എങ്ങോട്ടാ ഈ പോക്ക്...** **സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,775 രൂപയായി ഉയർന്നു.

പവന് 520 രൂപയുടെ വർധനയുണ്ടായി. പവന്റെ വില 94,200 രൂപയായും ഉയർന്നു. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 55 രൂപയുടെ വർധനയുണ്ടായി. സ്പോട്ട് ഗോൾഡിന്റെ വില 4175 ഉയർന്നു. കഴിഞ്ഞ ദിവസം സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

യു.എസ് ഗോൾഡ് ഫ്യൂച്ചറും കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു. ദീർഘകാലമായി നിലനിൽക്കുന്ന സാഹചര്യങ്ങൾ തന്നെയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.

സംസ്ഥാനത്ത് സ്വർണവിലയിൽ കഴിഞ്ഞ ദിവസം നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 2 കാരറ്റിന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 93,680 രൂപയും ഗ്രാമിന് 11,710 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9690 രൂപയായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328303/gold-price-in-the-state)