---
title: "പനിക്കുള്ള ഗുളിക അമിതമായ അളവിൽ കഴിച്ച് യുവതി മരിച്ച സംഭവം; ഭർത്താവിനെതിരേ കേസ്"
english_title: "woman dies after taking overdose of pills case filed against husband"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328288/woman-dies-after-taking-overdose-of-pills-case-filed-against-husband"
published_at: "2025-11-28T10:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692928698863c_case.jpg"
keywords: []
---

# പനിക്കുള്ള ഗുളിക അമിതമായ അളവിൽ കഴിച്ച് യുവതി മരിച്ച സംഭവം; ഭർത്താവിനെതിരേ കേസ്

> **Lead Summary:** **കുഴൽമന്ദം(പാലക്കാട്) : ( **[www.truevisionnews.com]** ) **പാലക്കാട് പനിക്കുള്ള ഗുളിക അമിതമായി കഴിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരേ കോട്ടായി പൊലീസ് കേസെടുത്തു. ഭർത്താവ് മണികണ്ഠനെതിരെയാണ് പൊലീസ് കേസെടുത്തത്.

## Article Content

**കുഴൽമന്ദം(പാലക്കാട്) : ( **[www.truevisionnews.com]** ) **പാലക്കാട് പനിക്കുള്ള ഗുളിക അമിതമായി കഴിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരേ കോട്ടായി പൊലീസ് കേസെടുത്തു. ഭർത്താവ് മണികണ്ഠനെതിരെയാണ് പൊലീസ് കേസെടുത്തത്.

പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളി കാവുതിയാമ്പറമ്പ് വീട്ടിൽ സുചിത്രയാണ് (33) ചൊവ്വാഴ്ച രാത്രി മരിച്ചത്.തിങ്കളാഴ്ച വൈകീട്ടാണ് ഇവരെ അമിത അളവിൽ ഗുളിക കഴിച്ചതിനെ തുടർന്ന് അവശനിലയിൽ കണ്ടെത്തിയത്.

ബന്ധുക്കൾ സുചിത്രയുടെ ഭർത്താവ് മണികണ്ഠനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളതെന്ന് കോട്ടായി പൊലീസ് പറഞ്ഞു. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മേലാർകോട് ഇരട്ടക്കുളത്ത് സംസ്കരിച്ചു.

'പല്ലും നഖവും ആയിരുന്നില്ല, മൂക്കുപയോഗിച്ചാണ് കൂട്ടുകാരന് വേണ്ടി അയാൾ പ്രതിരോധം തീർത്തത്'; വടകര എംപി ഷാഷി പറമ്പിലിനെ വിമർശിച്ച് എം ശിവപ്രസാദ്

തിരുവനന്തപുരം: ( www.truevisionnews.com ) പീഡന പരാതി നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുകയാണ് വടകര എംപി ഷാഫി പറമ്പിലെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. പിആർ ടീമിനെ ഉപയോഗിച്ച് ഷാഫി പറമ്പിൽ ഇപ്പോഴും കൂട്ടുകാരന് സംരക്ഷണം ഒരുക്കുകയാണെന്നും ഇതിന് കോൺഗ്രസ് കൂട്ടുനിൽക്കുകയാണെന്നും എം ശിവപ്രസാദ് വിമർശിച്ചു.

'പല്ലും നഖവും ആയിരുന്നില്ല, മൂക്കുപയോഗിച്ചാണ് കൂട്ടുകാരന് വേണ്ടി അയാൾ പ്രതിരോധം തീർത്തത്. ഇപ്പോഴും തള്ളി പറയാതെ തന്റെ പിആർ ടീമിനെ ഉപയോഗിച്ച് കൂട്ടുകാരന് സംരക്ഷണമൊരുക്കുകയാണ്. കോൺഗ്രസ് ഇതിന് കൂട്ടുനിൽക്കുകയാണ്. രാഹുലും ഷാഫിയും ചേരുന്ന കോൺഗ്രസ് ജീർണതയുടെ കേന്ദ്രമാണ്.' എന്നാണ് ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ അതിജീവിതയെ അപമാനിച്ച് മുൻ വനിതാ ഡിജിപിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു. സ്വർണക്കൊള്ള മറയ്ക്കാനാണോ പരാതിയെന്നാണ് ആർ ശ്രീലേഖയുടെ പ്രതികരണം. ബിജെപിയെ വെട്ടിലാക്കി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ചാണ് മുൻ പൊലീസ് ഉദ്യോഗസ്ഥയുടെ പോസ്റ്റ്. മുമ്പുംം സമാനമായ സംഭവങ്ങളിൽ സ്ത്രീ വിരുദ്ധ പ്രതികരണം ഇവർ നടത്തിയിരുന്നു. നിലവിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർഥി കൂടിയാണ് ആർ ശ്രീലേഖ ഇക്കാര്യം മാധ്യമങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പോസ്റ്റ് തിരുത്തുമെന്നും അതിജീവിതയ്‌ക്കൊപ്പമാണ് താനെന്നും പറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328288/woman-dies-after-taking-overdose-of-pills-case-filed-against-husband)