---
title: "മദ്യപിക്കാൻ പണം ചോദിച്ച് ക്രൂര മർദ്ദനം; വീട്ടിൽ നിന്നിറങ്ങിയ ഭർത്താവിനെ വീഡിയോ കോൾ ചെയ്ത് യുവതി തൂങ്ങി മരിച്ചു "
english_title: "Woman brutally assaulted for asking money to buy alcohol, video calls husband, hangs herself to death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328273/woman-brutally-assaulted-for-asking-money-to-buy-alcohol-video-calls-husband-hangs-herself-to-death"
published_at: "2025-11-28T07:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692903feeec7c_DEAD.jpg"
keywords: []
---

# മദ്യപിക്കാൻ പണം ചോദിച്ച് ക്രൂര മർദ്ദനം; വീട്ടിൽ നിന്നിറങ്ങിയ ഭർത്താവിനെ വീഡിയോ കോൾ ചെയ്ത് യുവതി തൂങ്ങി മരിച്ചു 

> **Lead Summary:** തന്നെ മർദ്ദിച്ചതിനു പിന്നാലെ വീട്ടിൽ നിന്നിറങ്ങിപ്പോയ ഭർത്താവിനെ വീഡിയോ കോൾ ചെയ്ത് യുവതി തൂങ്ങി മരിച്ചു . യുപിയിലെ കാൺപുരിലാണ് സംഭവം. മോന എന്ന യുവതിയാണ് മരിച്ചത്.

## Article Content

തന്നെ മർദ്ദിച്ചതിനു പിന്നാലെ വീട്ടിൽ നിന്നിറങ്ങിപ്പോയ ഭർത്താവിനെ വീഡിയോ കോൾ ചെയ്ത് യുവതി തൂങ്ങി മരിച്ചു . യുപിയിലെ കാൺപുരിലാണ് സംഭവം. മോന എന്ന യുവതിയാണ് മരിച്ചത്.

മോനയും ഭർത്താവ് ശുഭം ദിവാകറും പ്രണയവിവാഹിതരാണ്. റാവത്പുരിലെ രാംലാല മൊഹല്ല മേഖലയിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ടു കുട്ടികളുമുണ്ട്. ശുഭം ദിവാകർ സ്ഥിരമായി മദ്യപിക്കുന്നയാളാണ്. ബുധനാഴ്ച വൈകീട്ട് വീട്ടിലെത്തിയ ഇയാൾ ഭാര്യയോട് മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു.

പണം നൽകാതായതോടെ ഇയാൾ മോനയെ ക്രൂരമായി മർദ്ദിച്ചു. പിന്നാലെ മോനയുടെ പണം കൈക്കലാക്കി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. 15 മിനിറ്റിനു ശേഷം മോന ഇയാളെ വാട്സാപ്പിൽ വീഡിയോ കോൾ ചെയ്യുകയായിരുന്നു.

വീഡിയോ കോളിൽ ഭർത്താവ് കണ്ടുകൊണ്ടിരിക്കെ മോന വീട്ടിനകത്ത് തൂങ്ങി ജീവനൊടുക്കി. ദിവാകർ ഉടൻ ഓടി വീട്ടിലെത്തിയെങ്കിലും വാതിലുകളെല്ലാം അടച്ച നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്തു കയറിയെങ്കിലും അപ്പോഴേക്കും മോന മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328273/woman-brutally-assaulted-for-asking-money-to-buy-alcohol-video-calls-husband-hangs-herself-to-death)