---
title: "രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി: യുവതിയുടെ മൊഴിയെടുക്കുന്നു "
english_title: "Sexual harassment complaint against RahulMangkoottathil, woman's statement recorded"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328254/sexual-harassment-complaint-against-rahulmangkoottathil-womans-statement-recorded"
published_at: "2025-11-27T21:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692876f9e7ea9_rahulrr.jpg"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി: യുവതിയുടെ മൊഴിയെടുക്കുന്നു 

> **Lead Summary:** കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ മൊഴിയെടുക്കുന്നു. തിരുവനന്തപുരം റൂറൽ എസ് പിയാണ് യുവതിയുടെ മൊഴിയെടുക്കുന്നത്.

## Article Content

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ മൊഴിയെടുക്കുന്നു. തിരുവനന്തപുരം റൂറൽ എസ് പിയാണ് യുവതിയുടെ മൊഴിയെടുക്കുന്നത്.

റൂറൽ എസ് പിക്കാണ് പരാതിയിലെ അന്വേഷണ ചുമതല. പ്രത്യേക കേസായി അന്വേഷിക്കാനാണ് നിലവിൽ തീരുമാനം. ഇന്ന് വൈകിട്ട് 4.15-ഓടെയാണ് പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി കൈമാറിയത്. തെളിവുകളും കൈമാറിയിട്ടുണ്ട്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ രാജിവെക്കണം . രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ അതിജീവിത പരാതി നൽകിയതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ രാജിവെക്കണമെന്നും എംഎൽഎ ആി ആരും അംഗീകരിക്കില്ലെന്നുമാണ് ഗോവിന്ദന്റെ പ്രതികരണം.

ഇത്രയും കാലം പരാതി ഇല്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തെളിവുകൾ ഉൾപ്പെടെയാണ് ആളുകൾ വരുന്നത്. പരാതികൾ ഇനിയും വരുമെന്നും എംഎൽഎ സ്ഥാനത്ത് ഒരു നിമിഷം പോലും രാഹുൽ ഇരിക്കരുതെന്നും ഗോവിന്ദൻ പറഞ്ഞു.

കൂടാതെ, കോൺഗ്രസ് രാഹുലിനെ സസ്‌പെൻഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണെന്നും ഇപ്പോഴും രാഹുൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328254/sexual-harassment-complaint-against-rahulmangkoottathil-womans-statement-recorded)