---
title: "'തെളിവുകൾ ഉൾപ്പെടെയാണ് ആളുകൾ വരുന്നത്, രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ രാജിവെക്കണം' - എം.വി ഗോവിന്ദൻ"
english_title: "Sexual harassment complaint, RahulMangkoottathill, should resign immediately, MVGovindan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328251/sexual-harassment-complaint-rahulmangkoottathill-should-resign-immediately-mvgovindan-new"
published_at: "2025-11-27T21:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6928718e6fa71_govindan.jpg"
keywords: []
---

# 'തെളിവുകൾ ഉൾപ്പെടെയാണ് ആളുകൾ വരുന്നത്, രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ രാജിവെക്കണം' - എം.വി ഗോവിന്ദൻ

> **Lead Summary:** രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ രാജിവെക്കണം . രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ അതിജീവിത പരാതി നൽകിയതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ രാജിവെക്കണമെന്നും എംഎൽഎ ആി ആരും അംഗീകരിക്കില്ലെന്നുമാണ് ഗോവിന്ദന്റെ പ്രതികരണം.

## Article Content

രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ രാജിവെക്കണം . രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ അതിജീവിത പരാതി നൽകിയതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ രാജിവെക്കണമെന്നും എംഎൽഎ ആി ആരും അംഗീകരിക്കില്ലെന്നുമാണ് ഗോവിന്ദന്റെ പ്രതികരണം.

ഇത്രയും കാലം പരാതി ഇല്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തെളിവുകൾ ഉൾപ്പെടെയാണ് ആളുകൾ വരുന്നത്. പരാതികൾ ഇനിയും വരുമെന്നും എംഎൽഎ സ്ഥാനത്ത് ഒരു നിമിഷം പോലും രാഹുൽ ഇരിക്കരുതെന്നും ഗോവിന്ദൻ പറഞ്ഞു.

കൂടാതെ, കോൺഗ്രസ് രാഹുലിനെ സസ്‌പെൻഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണെന്നും ഇപ്പോഴും രാഹുൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

അതേസമയം തിരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകും. അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് കോൺ​ഗ്രസ് നേതാവ് അടൂർ പ്രകാശ്. തിരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകും. തനിക്ക് എതിരെയും ഉണ്ടായിട്ടുണ്ട്. പരാതി ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ.

കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. കേസ് തെളിഞ്ഞാൽ മുതിർന്ന നേതാക്കൾ ആലോചിച്ചു തീരുമാനം എടുക്കും. ഇപ്പോൾ പരാതി വരാൻ കാരണം തിരഞ്ഞെടുപ്പ് ആണെന്നും അടൂർ പ്രകാശ് പറഞ്ഞു.

പരാതിക്ക് പിന്നാലെ മുൻകൂർ ജാമ്യത്തിന് നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്തെത്തി. മുൻകൂർ ജാമ്യത്തിനുളള സാധ്യതകളാണ് രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ടവർ പരിശോധിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328251/sexual-harassment-complaint-rahulmangkoottathill-should-resign-immediately-mvgovindan-new)