---
title: " ‘പീഡന വീരന് ആദരാഞ്ജലികൾ’; റീത്തുമായി രാഹുലിൻ്റെ ഓഫീസിലേക്ക് മാർച്ചുമായി ഡിവൈഎഫ്ഐ,  സംഘർഷം"
english_title: "Sexual harassment complaint, Rahul in Mangkoota, clashes at DYFI protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328250/sexual-harassment-complaint-rahul-in-mangkoota-clashes-at-dyfi-protest"
published_at: "2025-11-27T21:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69286f5f7aff2_rahul.jpg"
keywords: []
---

#  ‘പീഡന വീരന് ആദരാഞ്ജലികൾ’; റീത്തുമായി രാഹുലിൻ്റെ ഓഫീസിലേക്ക് മാർച്ചുമായി ഡിവൈഎഫ്ഐ,  സംഘർഷം

> **Lead Summary:** **പാലക്കാട്: ** യുവതിയുടെ ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം.

## Article Content

**പാലക്കാട്: ** യുവതിയുടെ ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം.

രാഹുലിന്റെ പാലക്കാട് എംഎൽഎ ഓഫീസിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ‘പീഡന വീരന് ആദരാഞ്ജലികൾ’ എന്നെഴുതിയ റീത്തുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. എന്നാൽ ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി.

ഇവരെ മാറ്റാനുള്ള ശ്രമം നടക്കുകയാണ്. പ്രദേശത്ത് പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും തുടരുകയാണ്. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഓഫീസ് പരിസരത്ത് വൻ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ഇന്ന് വൈകുന്നേരമാണ് പീഡനത്തിനിരയായ യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയത്.

അതേസമയം, യുവതിയുടെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം സജീവമാക്കി. പരാതി സംബന്ധിച്ച തുടർനടപടികൾ ആലോചിക്കുന്നതിനായി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിവരങ്ങൾ ചർച്ച ചെയ്തു. യുവതിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328250/sexual-harassment-complaint-rahul-in-mangkoota-clashes-at-dyfi-protest)