---
title: "സ്വർണകപ്പ് ഇനി സ്വപ്നം മാത്രം; കോഴിക്കോട് സ്കൂൾ കലോത്സവത്തിൽ വിധി നിർണ്ണയത്തിൽ വ്യാപാക പരാതി, അടിമുടി താളപ്പിഴ"
english_title: "Gold Cup is now just a dream Widespread complaints major glitches in judging at Kozhikode School Kalolsavam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328193/gold-cup-is-now-just-a-dream-widespread-complaints-major-glitches-in-judging-at-kozhikode-school-kalolsavam"
published_at: "2025-11-27T15:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692822aedcd64_kalolsavam.jpg"
keywords: []
---

# സ്വർണകപ്പ് ഇനി സ്വപ്നം മാത്രം; കോഴിക്കോട് സ്കൂൾ കലോത്സവത്തിൽ വിധി നിർണ്ണയത്തിൽ വ്യാപാക പരാതി, അടിമുടി താളപ്പിഴ

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** ) **ജില്ല സ്കൂൾ കലോത്സവ നടത്തിപ്പിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും കലാപ്രേമികളുടെയും അമർഷം പുകയുന്നു. മത്സര ഇനങ്ങളുടെ സമയക്രമം പാലിക്കുന്നതിലും വിധി നിർണ്ണയത്തിലും താളപ്പിഴകൾ ഏറെ. എല്ലാം വിദ്യാഭ്യസ വകുപ്പിലെ ജീവനക്കാരുടെ മേൽ പഴിചാരി തലയൂരുന്ന പോഗ്രാം കമ്മറ്റിക്കെതിരെയും വിമർശനം.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** ) **ജില്ല സ്കൂൾ കലോത്സവ നടത്തിപ്പിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും കലാപ്രേമികളുടെയും അമർഷം പുകയുന്നു. മത്സര ഇനങ്ങളുടെ സമയക്രമം പാലിക്കുന്നതിലും വിധി നിർണ്ണയത്തിലും താളപ്പിഴകൾ ഏറെ. എല്ലാം വിദ്യാഭ്യസ വകുപ്പിലെ ജീവനക്കാരുടെ മേൽ പഴിചാരി തലയൂരുന്ന പോഗ്രാം കമ്മറ്റിക്കെതിരെയും വിമർശനം.

ഇതിനോടകം വിധി നിർണയത്തിൽ കോഴ ആരോപണങ്ങളും പരാതികളുമായി മത്സരാർത്ഥികളും രക്ഷിതാക്കളും രംഗത്ത് വന്നിട്ടുണ്ട്. ഇങ്ങനെ പോയാൽ കോഴിക്കോട് ജില്ലയ്ക്ക് സ്വർണകപ്പ് തിരിച്ച് പിടിക്കാമെന്ന മോഹം ഇനി സ്വപ്നം മാത്രമായിരിക്കുമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും കലാ ആസ്വാദകരും ഒന്നടങ്കം പറയുന്നു.

ഇന്നലെ പകൽ കുച്ചുപ്പുടി വിധികർത്താക്കളിൽ ഒരാൾക്ക് മതിയായ യോഗ്യത ഇല്ലെന്ന പരാതിയുമായി നിരവധി രക്ഷിതാക്കൾ ജില്ല വിദ്യാഭ്യാസ ഓഫീസർക്ക് മുമ്പാകെ എത്തി. സംഘ നൃത്ത വേദിയിൽ സമയക്രമം പാലിക്കാതതിൻ്റെ പേരിൽ അയോഗ്യത പ്രഖ്യാപിച്ച നഗരത്തിലെ പ്രമുഖ സ്കൂളിന് വീണ്ടും അവസരം നൽകി. ഇതിനെതിരെ പ്രതികരിച്ച വിദ്യാർത്ഥികളോട് ഇത് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കേണ്ട ടീമാണെന്ന് ചിലർ പറഞ്ഞതും വാക്ക് തർക്കത്തിന് ഇടയാക്കി.

ഒടുവിൽ മത്സര ഫലം പുറത്ത് വന്നപ്പോൾ സിറ്റിയിലെ ഈ സ്കൂൾ തന്നെ ഒന്നാം സ്ഥാനം നേടി. രാത്രി വൈകി പന്ത്രണ്ട് മണിക്ക് ശേഷം വേദി ഏഴ് നവഖാളിക്ക് മുമ്പിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്നുള്ള ശക്തമായ പ്രതിഷേധം ഉയർന്നു.

പോഗ്രാം കമ്മറ്റിക്കും വിധികർത്താക്കൾക്കും എതിരെയാണ് പ്രതിഷേധം പൊട്ടി പുറപ്പെട്ടത്. രാവിലെ മുതൽ ആരംഭിച്ച ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് സ്കിറ്റ് മത്സരം രാത്രി 12 മണി വരെ നീണ്ടു. വലിയ പ്രതീക്ഷയോടെ മണിക്കൂറുകളോളം ഫലം കാത്തിരുന്ന വിദ്യാർത്ഥികൾക്ക് മുമ്പിൽ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയ ടീമിനെ മാത്രം പ്രഖ്യാപിച്ച് വിധികർത്താക്കൾ മടങ്ങി. സിറ്റി സബ്ജില്ലയിൽ നിന്ന് അപ്പീലിലൂടെ എത്തിയ പ്രൊവിഡൻസ് സ്കൂൾ കോഴിക്കോടാണ് വിജയിയായത്.

കോഴിക്കോട് ജില്ലക്കാരനായ ചന്ദ്രശേഖരൻ തിക്കോടിയെ വിധികർത്താക്കളിൽ ഒരാളാക്കിയത് പ്രതിഷേധക്കാരുടെ രോക്ഷത്തിന് ഇടയാക്കി. ഒടുവിൽ സംഘാടകർ വിധികർത്താക്കളെ വീണ്ടും വേദിയിൽ എത്തിച്ച് മുഴുവൻ ഫലം പ്രഖ്യാപനവും നടത്തിയ ശേഷമാണ് എല്ലാവരും പിരിഞ്ഞ് പോയത്. '

ഇതിനിടെ ഹയർസെക്കൻഡറി വിഭാഗം വിധികർത്താക്കൾ ആയിരുന്ന രണ്ടുപേർക്കെതിരെയും രക്ഷിതാക്കളുടെ പരാതി. ഇവർ കുച്ചുപ്പുടി വിധി നിർണ്ണയിക്കാൻ യോഗ്യത ഇല്ലാത്തവരാണെന്നും രക്ഷിതാക്കളും വിദ്യാർത്ഥികളും പറയുന്നു ഇവരെ മാറ്റി യോഗ്യതയുള്ളവരെ നിശ്ചയിക്കണമെന്ന് രക്ഷിതാക്കളുടെ ആവശ്യം പരിഗണിക്കാതെ വന്ന തോടെ വേദിക്ക് മുൻവശം രക്ഷിതാക്കൾ പ്രതിഷേധിച്ചു. ഇന്ന് നടക്കാനിരിക്കുന്ന യുപി ഹയർസെക്കൻഡറി മോഹനിയാട്ടം വേദിയിൽ നിന്ന് ഈ വിധികർത്താക്കളെ മാറ്റണമെന്നും രക്ഷിതാക്കൾ ആവശ്യപെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328193/gold-cup-is-now-just-a-dream-widespread-complaints-major-glitches-in-judging-at-kozhikode-school-kalolsavam)