---
title: "വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം; നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "Wild elephant attack in Nilambur, tragic end for migrant worker"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328161/wild-elephant-attack-in-nilambur-tragic-end-for-migrant-worker"
published_at: "2025-11-27T12:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6927f5021e3bd_kattana.jpg"
keywords: []
---

# വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം; നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** **മലപ്പുറം: **മലപ്പുറം നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ചാരു ഒറവോൺ ആണ് മരിച്ചത്. മൂലെപ്പാടത്ത് രാവിലെ 9:30 ഓടെ ആണ് സംഭവം ഉണ്ടായത്. രാവിലെ ടാപ്പിങ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

## Article Content

**മലപ്പുറം: **മലപ്പുറം നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ചാരു ഒറവോൺ ആണ് മരിച്ചത്. മൂലെപ്പാടത്ത് രാവിലെ 9:30 ഓടെ ആണ് സംഭവം ഉണ്ടായത്. രാവിലെ ടാപ്പിങ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

പ്രദേശത്ത് ഇന്നലെ മുതൽ കാട്ടാന ഉണ്ടായിരുന്നു. കാട്ടാനയാക്രമണത്തിൽ ഈ വര്‍ഷം സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 26 പേരാണ്. ഇതിൽ ആറുപേര്‍ കൊല്ലപ്പെട്ടത് മലപ്പുറം നിലമ്പൂര്‍ വനമേഖലയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328161/wild-elephant-attack-in-nilambur-tragic-end-for-migrant-worker)