---
title: "പെണ്ണായാൽ എന്താ....?  നാലാമതും പെൺകുഞ്ഞ് ജനിച്ചു, നവജാതശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; അമ്മ അറസ്റ്റിൽ"
english_title: "Mother arrested for strangling newborn to death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328104/mother-arrested-for-strangling-newborn-to-death"
published_at: "2025-11-27T08:34:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6927bff0aba0c_leg.jpg"
keywords: []
---

# പെണ്ണായാൽ എന്താ....?  നാലാമതും പെൺകുഞ്ഞ് ജനിച്ചു, നവജാതശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; അമ്മ അറസ്റ്റിൽ

> **Lead Summary:** **ബെംഗളൂരു : ** നാലാമതും പെൺകുഞ്ഞ് ജനിച്ചതോടെ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ബെളഗാവി രാംദുർഗ് മുഡകാവി ഗ്രാമത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിലാണ് അശ്വിനി ഹനുമന്ത ഹാലകട്ടി എന്ന യുവതി പെൺകുഞ്ഞിനെ പ്രസവിച്ചത്.

## Article Content

**ബെംഗളൂരു : ** നാലാമതും പെൺകുഞ്ഞ് ജനിച്ചതോടെ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ബെളഗാവി രാംദുർഗ് മുഡകാവി ഗ്രാമത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിലാണ് അശ്വിനി ഹനുമന്ത ഹാലകട്ടി എന്ന യുവതി പെൺകുഞ്ഞിനെ പ്രസവിച്ചത്.

ആദ്യ 3 പ്രസവത്തിൽ പെൺകുഞ്ഞുങ്ങളായതിനാൽ നാലാമത്തേത് ആൺകുട്ടി വേണമെന്നാണ് ആഗ്രഹമെന്ന് അശ്വിനി ബന്ധുക്കളോടു പറഞ്ഞിരുന്നു. ആൺകുട്ടിക്കായി ക്ഷേത്രങ്ങളിൽ പൂജകളും വഴിപാടുകളും നടത്തി.

ഹിരേമുളഗിയിലെ സ്വന്തം വീട്ടിലെത്തിയ യുവതി കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അശ്വിനിയെ രാംദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328104/mother-arrested-for-strangling-newborn-to-death)